യുഎന്‍ ജൂലൈ 9: യുഎന്‍റെ പുതിയ പഠന റിപ്പോര്‍ട്ട് പ്രകാരം മധ്യഅമേരിക്കയാണ് ജീവികാന്‍ ഏറ്റവും അപകടകരമായ പ്രദേശം. ഏറ്റവും കൂടുതല്‍ നരഹത്യയും നിയമവിരുദ്ധ കൊലപാതകങ്ങളും ഇവിടെ നടക്കുന്നുണ്ടെന്നാണ് പഠനം കണ്ടെത്തിയിരിക്കുന്നത്. 100,000 ജനങ്ങളില്‍ 62.1 % പേര്‍ക്ക് ഇങ്ങനെ സംഭവിക്കുന്നുണ്ടെന്നും പഠനം പറയുന്നു.
2019ലെ പഠന റിപ്പോര്‍ട്ട് പ്രകാരം ഏഷ്യ (2.3%), യൂറോപ്പ് (3.0%), ഓഷ്യേനിയ (2.8%) എന്നിവിടങ്ങളാണ് ഏറ്റവും സുരക്ഷിതവും കൊലപാതക നിരക്ക് കുറവുള്ളതുമായ സ്ഥലങ്ങള്‍.
ചില പ്രത്യേക സംസ്ഥാനങ്ങള്‍, പ്രദേശങ്ങള്‍, നഗരങ്ങളെ കേന്ദ്രീകരിച്ചാണ് കൊലപാതകങ്ങള്‍ കൂടുതലായി നടക്കുന്നത്. കൊലപാതക നിരക്ക് കുറയ്ക്കുന്നത് അത്യാവശ്യമാണ്. കൊലപാതക നിരക്ക് 1992ല്‍ 400,000 ആയിരുന്നത് 2017ല്‍ 460,000 ആയി ഉയര്‍ന്നു.