വാഹനങ്ങളില്‍ ഒറ്റയ്ക്ക് സഞ്ചരിക്കുമ്പോള്‍ മാസ്‌ക് ധരിക്കണമെന്നില്ല; കേന്ദ്രം

ന്യൂഡല്‍ഹി: വാഹനത്തില്‍ ഒറ്റയ്ക്ക് സഞ്ചരിക്കുന്നവര്‍ മാസ്ക് ധരിക്കണമെന്ന നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കാറുകളിലടക്കം ഒറ്റയ്ക്ക് സഞ്ചരിക്കുന്നവര്‍ക്കെതിരെ മാസ്‌ക് ധരിച്ചില്ലെന്ന കുറ്റത്തിന് പോലീസ് പിഴചുമത്തുന്നുവെന്ന പരാതികള്‍ വ്യാപകമായ പശ്ചാത്തലത്തിലാണ് വിശദീകരണം. കാറില്‍ ഒറ്റയ്ക്ക് സഞ്ചരിക്കുന്നവര്‍ മാസ്‌ക് ധരിക്കണമെന്ന നിര്‍ദേശം കേന്ദ്ര ആരോഗ്യ മന്ത്രാലയം നല്‍കിയിട്ടില്ലെന്ന് സെക്രട്ടറി രാജേഷ് ഭൂഷണ്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഒറ്റയ്ക്ക് സൈക്കിള്‍ സവാരി നടത്തുന്നവരും മാസ്‌ക് ധരിക്കണമെന്ന നിര്‍ദേശമില്ല. എന്നാല്‍ ഒരുകൂട്ടം ആളുകള്‍ വ്യായാമത്തിനും മറ്റുമായി സൈക്ലിങ് നടത്തുമ്പോള്‍ മാസ്ക് ധരിക്കണമെന്നും അദ്ദേഹം പറഞ്ഞു.  വാഹനങ്ങളില്‍ ഒറ്റയ്ക്ക് സഞ്ചരിക്കുന്നവര്‍ക്കെതിരെ മാസ്‌ക് ധരിക്കാത്തതിന് പിഴ ചുമത്തുന്നത് വ്യാപക പരാതിക്ക് ഇടയാക്കിയിരുന്നുവെന്ന് ഐഎഎന്‍എസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →