എറണാകുളം :സെൻട്രൽ സ്റ്റേഷൻ എസ്ഐ ബാബു മാത്യുവിന് എതിരെ പീഡനക്കേസ്. മുളന്തുരുത്തി സ്വദേശിനിയായ വീട്ടമ്മയുടെ പരാതിയിലാണ് കേസ്. ഒരു വർഷത്തോളം ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്നാണ് വീട്ടമ്മയുടെ പരാതി.
മുളന്തുരുത്തി പൊലീസ് ആണ് എസ്ഐക്ക് എതിരെ കേസെടുത്തത്. വാഹന പരിശോധനയുടെ പിഴ അടക്കാനെത്തിയ വീട്ടമ്മയുമായി ബാബു സൗഹൃദം സ്ഥാപിച്ചു. അതിനുശേഷം പീഡിപ്പിച്ചുവെന്നാണ് പരാതി.
പൊലീസ് കേസെടുത്തതോടെ എസ്ഐ ബാബു മാത്യു ഒളിവിലാണ്. വ്യാജ മദ്യസംഘത്തിൽ നിന്ന് പണം വാങ്ങി കേസൊതുക്കാൻ ശ്രമിച്ച സംഭവത്തിൽ സസ്പൻഷനിലായിരുന്ന ബാബു മാത്യു ഒരു മാസം മുൻപാണ് സർവീസിൽ തിരികെ കയറിയത്.
ആദ്യ പീഡനത്തിനുശേഷം വിവരം പുറത്തു പറയുമെന്ന് ഭീഷണി പ്പെടുത്തി.കഴിഞ്ഞ ഒരു വർഷമായി പീഡിപ്പിക്കുന്നുവെന്നും വീട്ടമ്മ മൊഴി നൽകി. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ മുളന്തുരുത്തി സിഐ റിപ്പോർട്ട് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയിട്ടുണ്ട്.

