പൈനാപ്പിള്‍ ഫാര്‍മേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ ഉപവസിച്ചു

വാഴക്കുളം: കോവിഡ് 19 ന്‍റെ വ്യാപനത്തെ തുടര്‍ന്ന് തകര്‍ച്ചയിലായ പൈനാപ്പിള്‍ കാര്‍ഷിക മേഖലയെ രക്ഷിക്കാന്‍ സമഗ്ര പാക്കേജ് പ്രഖ്യാപിക്കണമന്ന് ഫാര്‍മേഴ്‌സ് അസ്സോസിയേഷന്‍.

കാര്‍ഷിക വായ്പ്പകള്‍ എഴുതി തളളുക, ആത്മഹത്യ ചെയ്ത കര്‍ഷകന്‍റെ കുടുംബത്തിന് സാമ്പത്തീക സഹായവും കുടുംബത്തില്‍ ഒരാള്‍ക്ക് ജോലിയും നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള പൈനാപ്പിള്‍ ഫാര്‍മേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ തിരുവോണ നാളില്‍ ഉപവസിച്ചു.

ഉപവാസത്തിന് പിന്തുണ പ്രഖ്യാപിച്ച് മഞ്ഞളൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് എന്‍.ജെ ജോര്‍ജ്, ആവോലി പഞ്ചായത്ത് പ്രസിഡന്‍റ് ജോര്‍ഡി വര്‍ഗീസ് നമ്പ്യാപറമ്പില്‍, ആയവന പഞ്ചായത്ത് പ്രസിഡന്‍റ് റെബി ജോസ് എന്നിവര്‍ സംസാരിച്ചു. പൈനാപ്പിള്‍ മര്‍ച്ചന്‍റ്‌സ് അസോസിയേഷന്‍ പ്രസിഡന്‍റ് ജോസ് പെരുമ്പിളളിക്കുന്നേല്‍, സെക്രട്ടറി ജോസ് വര്‍ഗീസ് , വ്യാപാരി വ്യവസായ ഏകോപന സമിതി മേഖലാ പ്രസിഡന്‍റ് തോമസ് വര്‍ഗീസ്, സെക്രട്ടറി സിജു താന്നിക്കല്‍, എറണാകുളം മേഖലാ ചെയര്‍മാന്‍ ജോണ്‍ തെരുവത്ത്, കത്തോലിക്കാ കോണ്‍ഗ്രസ് കോതമംഗലം രൂപതാ പ്രസിഡന്‍റ് ഐപ്പച്ചന്‍ തടിക്കാട്ട് , സെക്രട്ടറി ജോസുകുട്ടി പുതിയേടം, ഗ്ലോബല്‍ സമിതിയംഗം അഡ്വ. ഇ.കെ ജോസ്, തുടങ്ങിയവര്‍ പ്രസംഗിച്ചു. ആയവന പഞ്ചായത്ത് പ്രസിഡന്‍റ് റെബി ജോസ് നല്‍കിയ പൈനാപ്പിള്‍ ജ്യൂസ് കഴിച്ച് ഉപവാസം അവസാനിപ്പിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →