ടി20 ക്രിക്കറ്റില്‍ ഏത് ടീമിനെയും അട്ടിമറിയ്ക്കാനുള്ള ശേഷി അഫ്ഗാൻ ബൗളിംഗ് നിരയ്ക്കുണ്ടെന്ന് ക്ലൂസ്നർ

കേപ്പ്ടൗൺ: ടി20 ക്രിക്കറ്റില്‍ ഏത് ടീമിനെയും അട്ടിമറിയ്ക്കാൻ കഴിയുന്ന ശക്തമായ ബൗളിംഗ് നിരയുള്ള ടീമാണ് അഫ്ഗാനിസ്ഥാനെന്ന് ടീമിന്റെ പുതിയ പരിശീലകനും മുൻ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്ററുമായ ലാൻസ് ക്ലൂസ്നർ. അഫ്ഗാനിസ്ഥാന്റെ ടെസ്റ്റ് രാജ്യമെന്നുള്ള വളര്‍ച്ചയെ മെച്ചപ്പെടുത്തുകയാണ് തന്റെ ലക്ഷ്യം. ഏകദിനവും ടി 20 യുമാണ് അഫ്ഗാനിസ്ഥാന്റെ കരുത്ത്. എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റിന്റെ കാര്യത്തില്‍ ടീം ഇനിയും ഏറെ പഠിക്കാനും മുന്നേറാനുമുണ്ടെന്നും അദ്ദേഹം പറയുന്നു.

ഏഷ്യ കപ്പ്, ലോകകപ്പ് പോലുള്ള ടൂര്‍ണ്ണമെന്റുകളുടെ പ്ലേ ഓഫുകളില്‍ സ്ഥിരം സാന്നിദ്ധ്യമായി അഫ്ഗാനിസ്ഥാന്‍ ഉടന്‍ മാറുമെന്നാണ് തന്റെ പ്രതീക്ഷ. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിക്കുവാന്‍ നാട്ടില്‍ അവസരമില്ലാത്തതാണ് അഫ്ഗാനിസ്ഥാന്‍ നേരിടുന്ന വലിയ വെല്ലുവിളിയെന്നും ക്ലൂസ്നര്‍ അഭിപ്രായപ്പെട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →