കാസര്‍കോട്: ജില്ലാ പഞ്ചായത്തിന്റെ കീഴീല്‍ ഉദയഗിരിയില്‍ പ്രവര്‍ത്തിച്ചു വരുന്ന വനിതാ ഹോസ്റ്റല്‍ കം കരിയര്‍ ഗൈഡന്‍സ് സെന്ററിന്റെ നവീകരിച്ച കെട്ടിടോദ്ഘാടനം രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി.ബഷീര്‍, വൈസ് പ്രസിഡണ്ട് ശാന്തമ്മ ഫിലിപ്പ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സന്‍ അഡ്വ.എ.പി.ഉഷ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷാനവാസ് പാദൂര്‍ എന്നിവര്‍ സംബന്ധിച്ചു. അതിഥികള്‍ ഉള്‍പ്പടെ 70 പേര്‍ക്കുള്ള താമസത്തിനും ഭക്ഷണത്തിനുമുളള സൗകര്യമാണ് സജ്ജീകരിച്ചിട്ടുളളത്. പഠനത്തിനും, ജോലി ആവശ്യങ്ങള്‍ക്കുമായി ജില്ലാ ആസ്ഥാനത്ത് എത്തിച്ചേരുന്ന സ്ത്രീകള്‍ക്ക് ഹോസ്റ്റല്‍ വലിയ ആശ്വാസമാകും. ഹോസ്റ്റലിനൊപ്പം പ്രവര്‍ത്തിച്ച് വരുന്ന കരിയര്‍ ഗൈഡന്‍സ് സെന്ററര്‍ തൊഴിലവസരങ്ങള്‍ നേടിയെടുക്കുന്നതില്‍ പെണ്‍കുട്ടികളെ പ്രാപ്തരാക്കുന്നതിനുളള സാഹചര്യമൊരുക്കിയിട്ടുണ്ട്.
ബന്ധപ്പെട്ട രേഖ: https://keralanews.gov.in/7448/Women’s-hostel-inauguration.html