റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് ഫലപ്രദമല്ല: കേന്ദസര്‍ക്കാര്‍ പണം വെറുതെ കളയരുതെന്ന് രാജസ്ഥാന്‍ മന്ത്രി

ജയ്പൂര്‍: കോവിഡ് വൈറസ് സാന്നിധ്യമറിയുന്നതിനുള്ള ഇറക്കുമതി ചെയ്ത കിറ്റ് ഉപയോഗിച്ച് റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് ഫലപ്രദമല്ലെന്ന് രാജസ്ഥാന്‍ ആരോഗ്യമന്ത്രി രഘു ശര്‍മ്മ. ആന്റിജന്‍ ടെസ്റ്റില്‍ കൊവിഡ് നെഗറ്റീവ് ഫലം വന്നവര്‍ക്കും രോഗം സ്ഥീരികരിക്കുന്ന അവസ്ഥയുണ്ട്. അതിനാല്‍ ആന്റിജന്‍ കിറ്റ് ഇറക്കുമതി ചെയ്ത് കേന്ദ്ര സര്‍ക്കാര്‍ വെറുതെ പണം കളയരുതെന്നും അദ്ദേഹം പറഞ്ഞു. കൃത്യതയുള്ള കിറ്റ് ഐസിഎംആറിന്റെത് ആണെന്നും അദ്ദേഹം രാജസ്ഥാന്‍ സഭയില്‍ വ്യക്തമാക്കി. കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട സഭയില്‍ നടന്ന വാഗ് വാദനങ്ങള്‍ക്കിടയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഐസിഎംആറില്‍ നിന്ന് കിറ്റുകള്‍ ലഭിക്കുന്നതിന് സംസ്ഥാനം ശ്രമിച്ചിരുന്നു. എന്നാല്‍ കിട്ടിയില്ല. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പുറത്ത് നിന്ന് കൊണ്ടുവന്ന 200 എണ്ണം വാങ്ങി പരിശോധന നടത്തി. ദക്ഷിണ കൊറിയന്‍ കമ്പനിയുടെ ഈ കിറ്റിന് വെറും 50 ശതമാനം കൃത്യതമാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും സമാനമായ റിപ്പോര്‍ട്ടുകളാണ് വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →