തിരുവനന്തപുരം, 2026 ജൂണ്‍ 9 –
സംസ്ഥാന സര്‍ക്കാരിന്റെ പ്രവാസികാര്യ വകുപ്പ് നോര്‍ക്കയുടെ ഡയറക്ടറായും നോര്‍ക്ക റൂട്ട്സിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായും ആസിഫ് കെ യൂസഫ് ഐഎഎസ് ചുമതലയേറ്റു. നിലവില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറായും കേരള കോ-ഓപറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്റെ മാനേജിംഗ് ഡയറക്ടറായും പ്രവര്‍ത്തിച്ചുവരികയായിരുന്നു.
ലോക കേരള സഭയുടെ ഡയറക്ടറുടെ ചുമതലയും ആസിഫ് കെ യൂസഫിനുണ്ട്. 2024 നവംബര്‍ 16 മുതല്‍ മില്‍മയുടെ മാനേജിംഗ് ഡയറക്ടറായാണ് പ്രവര്‍ത്തിച്ചുവരുന്നത്.
2016 ബാച്ച് ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിലെ കേരള കേഡര്‍ ഉദ്യോഗസ്ഥനായ ആസിഫ് കെ യൂസഫ് എറണാകുളം സ്വദേശിയാണ്. പുതിയ ചുമതലയേറ്റതോടെ പ്രവാസി ക്ഷേമവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനും നേതൃത്വം നല്‍കും.