ജയ്പുര്‍, 2026 ജൂണ്‍ 9 –
രാജസ്ഥാനിലെ ജയ്പുരില്‍ പ്രവര്‍ത്തിച്ചിരുന്ന അനധികൃത പടക്ക നിര്‍മാണശാലയില്‍ ഉണ്ടായ തീപിടിത്തത്തില്‍ മൂന്ന് പേര് മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ജയ്പുരിലെ ഖോ നഗോറിയാന്‍ മേഖലയിലെ ഒരു വീട്ടില്‍ പ്രവര്‍ത്തിച്ചിരുന്ന നിര്‍മാണശാലയിലാണ് അപകടമുണ്ടായത്.
തീപിടിത്തത്തിനിടെ വീട്ടിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറിനും തീപിടിച്ചു. ഇതോടെ തീ വേഗത്തില്‍ പടരുകയായിരുന്നു. അപകടത്തിന്റെ കാരണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. തീ നിയന്ത്രണവിധേയമായതായും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു. സംഭവത്തില്‍ തുടര്‍നടപടികള്‍ പുരോഗമിക്കുകയാണ്.