കൊച്ചി, 2026 ജൂണ്‍ 9 –
മൂവാറ്റുപുഴയില്‍ കഞ്ചാവ് കൈവശം സൂക്ഷിച്ച മൂന്ന് പേരെ എക്സൈസ് സംഘം പിടികൂടി. വാഴക്കുളം കാവന റോഡില്‍നിന്ന് പത്ത് ഗ്രാം കഞ്ചാവുമായി ആലുവ സ്വദേശികളായ മുഹമ്മദ് സഹല്‍, ഷാഹിന്‍ എന്നിവരാണ് പിടിയിലായത്.
മറ്റൊരു പരിശോധനയില്‍ ആസാം സ്വദേശി അബിദുര്‍ റഹ്മാനെയും കഞ്ചാവുമായി അറസ്റ്റ് ചെയ്തു. പുന്നോപ്പടി മസ്ജിദ് റോഡിന് സമീപത്തുനിന്നാണ് ഇയാളെ പിടികൂടിയത്. ഇയാളില്‍നിന്ന് ആറ് ഗ്രാം കഞ്ചാവും കടത്തിന് ഉപയോഗിച്ച സ്കൂട്ടറും കസ്റ്റഡിയിലെടുത്തു.
മൂവാറ്റുപുഴ എക്സൈസ് ഇന്‍സ്പെക്ടര്‍ അനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. സംഭവത്തില്‍ തുടര്‍നടപടികള്‍ പുരോഗമിക്കുകയാണ്.