ഹൈലൈറ്റുകൾ
- അൻസിബ ഇന്ന് മൊഴി നൽകും.
- കടവന്ത്ര പൊലീസ് സ്റ്റേഷനിലാണ് ഹാജരാകുക.
- ഈ മാസം ഒന്നിനാണ് പരാതി നൽകിയത്.
- സൈബർ അധിക്ഷേപം നടത്തിയെന്ന് ആരോപണം.
- കുടുംബത്തെയും വേട്ടയാടുന്നുവെന്ന് പരാതി

News Portal

കൊച്ചി, 2026 ജൂൺ 9 –
നടൻ ടിനി ടോമിനെതിരെ
നൽകിയ പരാതിയിൽ നടി അൻസിബ ഇന്ന് മൊഴി നൽകും. എറണാകുളം കടവന്ത്ര പൊലീസ് സ്റ്റേഷനിൽ നേരിട്ട് ഹാജരായാണ് മൊഴി നൽകുന്നത്. ഈ മാസം ഒന്നിനാണ് ടിനി ടോമിനെതിരെ അൻസിബ പരാതി നൽകിയത്.
മലയാള സിനിമയിലെ താരസംഘടനയായ അമ്മയിലെ തർക്കങ്ങളുമായി ബന്ധപ്പെട്ടാണ് പരാതി. തനിക്കെതിരെ ടിനി ടോം തുടർച്ചയായി സൈബർ അധിക്ഷേപം നടത്തുന്നതായും വർഗീയ പരാമർശങ്ങൾ നടത്തുന്നതായും അൻസിബ പരാതിയിൽ ആരോപിക്കുന്നു. തന്റെ കുടുംബത്തെയും ടിനി വേട്ടയാടുകയാണെന്നും പരാതിയിൽ പറയുന്നുണ്ട്.
സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പെരുമാറ്റമാണ് ടിനിയുടേതെന്നും അൻസിബ ആരോപിക്കുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് തുടർനടപടികളുടെ ഭാഗമായി അൻസിബയുടെ മൊഴി രേഖപ്പെടുത്തും. കേസുമായി ബന്ധപ്പെട്ട കൂടുതൽ നടപടികൾ മൊഴിക്ക് ശേഷമാകും വ്യക്തമാകുക.
.