Tag
ന്യൂസ് ഡെസ്ക്
സസ്പെൻഡ് ചെയ്തു

മുഖ്യമന്ത്രിക്കെതിരായ മോർഫ് ചിത്രം പ്രചരിപ്പിച്ചു; കെഎസ്ആർടിസി ഡ്രൈവർ സസ്പെൻഡ്ചെയ്തു

May 24, 2026 - 1:24 am

ഇടുക്കി | 2026 മേയ് 24

മുഖ്യമന്ത്രി വി.ഡി. സതീശനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ മോർഫ് ചെയ്ത ചിത്രം ഫേസ്ബുക്കിൽ പ്രചരിപ്പിച്ച സംഭവത്തിൽ കെഎസ്ആർടിസി ഡ്രൈവർക്കെതിരെ നടപടി. ഇടുക്കി നെടുങ്കണ്ടം യൂണിറ്റിലെ ഡ്രൈവർ എസ്. സുനിൽകുമാറിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു.

മുഖ്യമന്ത്രിയെ വ്യക്തിഹത്യ ചെയ്യുന്ന രീതിയിലുള്ള ചിത്രം സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതാണ് നടപടിക്ക് കാരണമായത്. സർക്കാർ ഉദ്യോഗസ്ഥരുടെ പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണിതെന്നാണ് പ്രാഥമിക വിലയിരുത്തൽ.

സംഭവത്തെ തുടർന്ന് കെഎസ്ആർടിസി അധികൃതർ വകുപ്പുതല നടപടി സ്വീകരിക്കുകയായിരുന്നു. പോസ്റ്റ് എങ്ങനെ പ്രചരിപ്പിക്കപ്പെട്ടു, കൂടുതൽ പേർക്ക് ഇതിൽ പങ്കുണ്ടോ തുടങ്ങിയ കാര്യങ്ങൾ പരിശോധിച്ച് അന്വേഷണം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *