.
തിരുവനന്തപുരം: സഭാധ്യക്ഷന്മാരെ വിമർശിച്ച പി.സി. ജോർജിനും മകൻ ഷോൺ ജോർജിനും എതിരേ ബി.ജെ.പി.കോർകമ്മിറ്റി യോഗത്തിൽ വിമർശനം . ക്രിസ്ത്യൻ ഔട്ട് റീച്ച് ശക്തിപ്പെടുത്താൻ പാർട്ടി ശ്രമിക്കുമ്പോൾ പാർട്ടിയുമായി അടുപ്പമുള്ള സഭാധ്യക്ഷന്മാരെ വിമർശിച്ചത് ആരോടുചോദിച്ചിട്ടാണെന്ന് നേതാക്കൾ ചോദിച്ചു. സഭയെ വിമർശിക്കുന്നതിൽ പാർട്ടിക്ക് ഒരു പങ്കുമില്ലെന്ന് പ്രഖ്യാപിക്കുന്ന നിലപാടാണ് യോഗത്തിൽ ബി.ജെ.പി. കൈക്കൊണ്ടത്.
. നേതാക്കൾ കടുത്തവിമർശനമുയർത്തി.
കെ. സുരേന്ദ്രൻ, എം.ടി. രമേശ് തുടങ്ങിയ നേതാക്കൾ കടുത്തവിമർശനമുയർത്തി. പ്രതീക്ഷിച്ചത്ര വോട്ടുകിട്ടില്ലെന്നു കരുതിയായിരുന്നു വോട്ടെടുപ്പിന്റെ പിറ്റേന്നടക്കം ഇരുവരും സഭയ്ക്കേതിരേ തിരിഞ്ഞത്. ഇതു തിരിച്ചടിയായെന്നായിരുന്നു വിമർശനം.തദ്ദേശതിരഞ്ഞെടുപ്പിൽ ക്രൈസ്തവരുടെ വോട്ട് പ്രതീക്ഷിച്ചത്ര കിട്ടിയില്ലെങ്കിലും നിയമസഭയിലേക്കു തിരുവല്ലയിൽ മത്സരിച്ച അനൂപ് ആന്റണി രണ്ടാമതെത്തിയത് പാർട്ടി എടുത്തുകാട്ടി. ഈ സാഹചര്യത്തിൽ പി.സി.യുടെയും ഷോണിന്റെയും വിമർശനം ഒട്ടും ശരിയായില്ലെന്ന നിലപാടാണ് ബി.ജെ.പി. സ്വീകരിച്ചത്