യവത്മാല്‍ | ഭര്‍ത്താവിനെ വൈദ്യുതി ഷോക്കേല്‍പ്പിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും പോലീസിന്റെ പിടിയിലായി. മഹാരാഷ്ട്രയിലെ യവത്മാല്‍ ജില്ലയിലാണ് സംഭവം. കവടി മോറെ, കാമുകന് വിഷ്ണു കാഡു എന്നിവരാണ് അറസ്റ്റിലായത് . മേയ് മൂന്നിന് രാത്രി ഗജാനന്‍ മോറെ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു ആക്രമണം
ഷോക്കേറ്റ് ഗജാനന്‍ ഞെട്ടി ഉണരുകയായിരുന്നു
തങ്ങളുടെ ബന്ധത്തിന് ഭര്‍ത്താവായ ഗജാനന്‍ മോറെ തടസമാകുമെന്ന് കണ്ടതോടെ ഇരുവരും ചേര്‍ന്ന് ഇയാളെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു.. അലുമിനിയം കമ്പിയുടെ ഒരു വശം വൈദ്യുതി ലൈനിലും മറുവശം ഗജാനന്റെ ശരീരത്തിലും പ്രതികള്‍ ബന്ധിപ്പിച്ചു. വൈദ്യുതി കടത്തിവിട്ടതോടെ ശക്തമായ ഷോക്കേറ്റ് ഗജാനന്‍ ഞെട്ടി ഉണരുകയായിരുന്നു
പ്രതികള്‍ക്കെതിരെ വധശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. .
. ഷോക്കേറ്റതിനെത്തുടര്‍ന്ന് ഇയാളുടെ രണ്ട് കൈകളിലും ഗുരുതരമായി പൊള്ളലേറ്റു. ഉടന്‍ തന്നെ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതികളെ മേയ് എട്ടിന് പോലീസ് പിടികൂടി. കൊലപാതക ശ്രമത്തിന് ഉപയോഗിച്ച വയറുകളും പോലീസ് സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തിട്ടുണ്ട്.ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 109(1), 62(2) എന്നീ വകുപ്പുകള്‍ പ്രകാരം വധശ്രമത്തിന് പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.