റിപ്പോര്‍ട്ട്
News Editor

ഖസാക്കിസ്ഥാനില്‍ ജോലി വാഗ്ദാനം ചെയ്ത് 21 ലക്ഷത്തോളം രൂപ തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍

April 30, 2026 - 8:02 pm

 

എറണാകുളം | ഖസാക്കിസ്ഥാനില്‍ ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി 21 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കരുമാലൂര്‍ തട്ടാംപടി ചമ്പനി പറമ്പില്‍ രവിയുടെ മകന്‍ ജിഷ്ണു ദേവ് (30) അറസ്റ്റിലായി . ജോലി വാഗ്ദാനം ചെയ്ത് ബാങ്ക് ട്രാന്‍സ്ഫര്‍ മുഖേന പലപ്പോഴായിട്ടാണ് ഇയാള്‍ പണം വാങ്ങിയിരിക്കുന്നത്.

പരാതിക്കാര്‍ മുനമ്പം പോലീസിനെ സമീപിച്ചു police ,station

പണവും ജോലിയും ലഭിക്കാതായതിനെ തുടര്‍ന്നാണ് പരാതിക്കാര്‍ മുനമ്പം പോലീസിനെ സമീപിച്ചത്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ലഭിച്ച പരാതിയില്‍ പോലീസ് കേസ് എടുത്തിരുന്നു. കൂടാതെ കഴിഞ്ഞ ദിവസം പള്ളിപ്പുറം ആക്കപ്പിള്ളി സ്റ്റീഫന്‍ എന്നയാളും ജിഷ്ണു ദേവിനെതിരെ പരാതി നല്‍കിയിരുന്നു. ഇതിനിടയിലാണ് പ്രതി അറസ്റ്റിലായത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി

Share

Leave a Reply

Your email address will not be published. Required fields are marked *