തൃശൂർ: ഒന്നാം ക്ലാസ് വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു. വള്ളത്തോള്‍ ഗ്രാമപഞ്ചായത്തിലെ താഴപ്ര കോടംകുന്നത്ത് വീട്ടിൽ അലി സഖാഫിയുടെ മകൾ സൻഹാ മഹ്റിൻ ആണ് കുഴഞ്ഞുവീണ് മരിച്ചത്. ഏഴു വയസായിരുന്നു.
യാത്രയ്ക്കിടെ കുട്ടി കുഴഞ്ഞു വീഴുകയായിരുന്നു
ശ്രീകൃഷ്ണപുരത്തുള്ള ബന്ധു വീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. കുട്ടി കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ മണ്ണാര്‍ക്കാടുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മരണകാരണം സംബന്ധിച്ച് നിലവില്‍ വ്യക്തതയില്ല. സഫ്നയാണ് മാതാവ്. സഹോദരന് സഹല്‍.
പൊതുവായ നിരാകരണം: ഈ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ, ലേഖനങ്ങൾ, അഭിപ്രായങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ എന്നിവ പൊതുജനങ്ങൾക്ക് വിവരങ്ങൾ നൽകുന്നതിനുള്ളതാണ്. പ്രസിദ്ധീകരിച്ചിരിക്കുന്ന വിവരങ്ങൾ ലഭ്യമായ ഉറവിടങ്ങളിൽ നിന്ന് ശേഖരിച്ചതും പരമാവധി കൃത്യത ഉറപ്പാക്കാൻ ശ്രമിച്ചതുമാണ്. എന്നിരുന്നാലും, വിവരങ്ങളുടെ സമ്പൂർണ്ണ കൃത്യത, പൂർണ്ണത, കാലികത എന്നിവ സംബന്ധിച്ച് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല.



