റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
സജിയുടെ മാതാവ് മേരിക്കുട്ടി, സഹോദരന്‍ റെജി എന്നിവരുടെ തിരോധാനത്തില്‍ ഇയാളുടെ സഹോദരി സിനി പോലീസില്‍ പരാതി നല്‍കിയിരുന്നു.

നെടുങ്കണ്ടം ഇരട്ടക്കൊലപാതക കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന സജിയെ പോലീസ് പിടികൂടി

April 28, 2026 - 3:41 pm

 

ഇടുക്കി| ഇടുക്കി നെടുങ്കണ്ടം ഇരട്ടക്കൊലപാതക കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന സജിയെ വീടിന് സമീപത്തെ പറമ്പില്‍ നിന്ന് പോലീസ് പിടികൂടി . നെടുങ്കണ്ടം പച്ചടി തോട്ടുവാക്കടയില്‍ വീടിന് സമീപത്തെ പറമ്പില്‍ കുഴിച്ചിട്ട നിലയില്‍ രണ്ട് മൃതദേഹങ്ങള്‍ പോലീസ് കണ്ടെത്തിയിരുന്നു. സജിയുടെ മാതാവ് മേരിക്കുട്ടി, സഹോദരന്‍ റെജി എന്നിവരുടെ തിരോധാനത്തില്‍ ഇയാളുടെ സഹോദരി സിനി ഞായറാഴ്ച പോലീസില്‍ പരാതി നല്‍കിയിരുന്നു.

ഏ്രപ്രിൽ 27 തിങ്കളാഴ്ച രാവിലെ ഇവരുടെ വീടിന് സമീപത്തെ പറമ്പില്‍ ഒരു പുരുഷന്റെ കാല്‍ഭാഗം മണ്ണിനടിയില്‍ നിന്നും പുറത്തേക്ക് നില്‍ക്കുന്നത് കണ്ട നാട്ടുകാർ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *