റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
ട്രാ​ക്കി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തെ തു​ട​ർ​ന്ന് ട്രെ​യി​ൻ ഗ​താ​ഗ​തം താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ച്ചു

പ​ട്യാ​ല​യി​ൽ റെ​യി​ൽ​വേ ട്രാ​ക്കി​ന് സ​മീ​പം സ്ഫോ​ട​നം.

April 28, 2026 - 10:35 am

 

ച​ണ്ഡീ​ഗ​ഢ്: പ​ഞ്ചാ​ബി​ലെ പ​ട്യാ​ല​യി​ൽ റെ​യി​ൽ​വേ ട്രാ​ക്കി​ന് സ​മീ​പം സ്ഫോ​ട​നം. ഏപ്രിൽ 28 ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ പ​ട്യാ​ല ജി​ല്ല​യി​ലെ രാ​ജ്പു​ര​യ്ക്ക് സ​മീ​പം ട്രാ​ക്കി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തെ തു​ട​ർ​ന്ന് ട്രെ​യി​ൻ ഗ​താ​ഗ​തം താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ച്ചി​രി​ക്കു​ക​യാ​ണ്.

ട്രെ​യി​നു​ക​ൾ വ​രാ​തി​രു​ന്ന​തി​നാ​ൽ ദു​ര​ന്തം ഒ​ഴി​വാ​യി

സ്ഫോ​ട​നം ന​ട​ന്ന സ​മ​യ​ത്ത് പാ​ത​യി​ലൂ​ടെ ട്രെ​യി​നു​ക​ൾ വ​രാ​തി​രു​ന്ന​തി​നാ​ൽ ദു​ര​ന്തം ഒ​ഴി​വാ​യി. ട്രാ​ക്കി​ൽ ചെ​റി​യ വി​ള്ള​ലു​ക​ൾ വീ​ണ​താ​യി റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥി​രീ​ക​രി​ച്ചു.​ സം​ഭ​വ​സ്ഥ​ല​ത്ത് പോ​ലീ​സും ബോം​ബ് സ്ക്വാ​ഡും ആ​ർ​പി​എ​ഫും പ​രി​ശോ​ധ​ന ന​ട​ത്തി.

അ​ട്ടി​മ​റി ശ്ര​മ​മു​ണ്ടോ​യെ​ന്ന് എ​ൻ​ഐ​എ ഉ​ൾ​പ്പെ​ടെ അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്

സ്ഫോ​ട​ന​ത്തി​ന് പി​ന്നി​ൽ അ​ട്ടി​മ​റി ശ്ര​മ​മു​ണ്ടോ​യെ​ന്ന് എ​ൻ​ഐ​എ ഉ​ൾ​പ്പെ​ടെ അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. സ്ഫോ​ട​ന​ത്തെ​ത്തു​ട​ർ​ന്ന് അം​ബാ​ല-​ലൂ​ധി​യാ​ന റൂ​ട്ടി​ലെ ട്രെ​യി​നു​ക​ൾ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ നി​ർ​ത്തി​യി​ട്ടു. ട്രാ​ക്കി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *