ര​ണ്ടാം​ഘ​ട്ട സ​മാ​ധാ​ന ച​ർ​ച്ച​ക​ളെ​ക്കു​റി​ച്ചു​ള്ള ശു​ഭ​വാ​ർ​ത്ത നാ​ളെ​യോ​ടെ ല​ഭി​ച്ചേ​ക്കാ​മെ​ന്നു യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്

വാ​ഷിം​ഗ്‌​ട​ൺ ഡി​സി: ഇ​റാ​നു​മാ​യു​ള്ള ര​ണ്ടാം​ഘ​ട്ട സ​മാ​ധാ​ന ച​ർ​ച്ച​ക​ളെ​ക്കു​റി​ച്ചു​ള്ള ശു​ഭ​വാ​ർ​ത്ത നാ​ളെ​യോ​ടെ ല​ഭി​ച്ചേ​ക്കാ​മെ​ന്നു യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ​ക്കാ​യി കൂ​ടു​ത​ൽ സ​മ​യം ന​ൽ​കു​ന്ന​തി​നാ​യി ഇ​റാ​നു​മാ​യു​ള്ള വെ​ടി​നി​ർ​ത്ത​ൽ നീ​ട്ടി​യ​തി​നു പി​ന്നാ​ലെ​യാ​ണ് നാ​ളെ (24.04.2026)ച​ർ​ച്ച ന​ട​ന്നേ​ക്കു​മെ​ന്ന ത​ര​ത്തി​ലു​ള്ള ട്രം​പി​ന്‍റെ പ്ര​തി​ക​ര​ണം. എ​ന്നാ​ൽ ഇ​ത്ത​ര​മൊ​രു ച​ർ​ച്ച​യെ​ക്കു​റി​ച്ച് തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ലെ​ന്നും ട്രം​പ് ക​ള്ളം പ​റ​യു​ക​യാ​ണെ​ന്നും ഇ​റാ​ൻ പ്ര​തി​ക​രി​ച്ചു.

പ​ശ്ചി​മേ​ഷ്യ​യി​ലെ സ​മാ​ധാ​ന​ശ്ര​മ​ങ്ങ​ളി​ൽ പാ​ക്കി​സ്ഥാ​ന്‍റെ മ​ധ്യ​സ്ഥ​ത നി​ർ​ണാ​യ​ക​മാ​യ പ​ങ്കാ​ണ് വ​ഹി​ക്കു​ന്ന​ത്.

പാ​ക്കി​സ്ഥാ​ൻ സ​ർ​ക്കാ​രി​ന്‍റെ അ​ഭ്യ​ർ​ഥ​ന​പ്ര​കാ​രം ഇ​റാ​നെ​തി​രാ​യ സൈ​നി​ക​ന​ട​പ​ടി​ക​ൾ താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ച ട്രം​പ്, വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ നീ​ട്ടി ന​ൽ​കി​യി​ട്ടു​ണ്ട്. പ​ശ്ചി​മേ​ഷ്യ​യി​ലെ സ​മാ​ധാ​ന​ശ്ര​മ​ങ്ങ​ളി​ൽ പാ​ക്കി​സ്ഥാ​ന്‍റെ മ​ധ്യ​സ്ഥ​ത നി​ർ​ണാ​യ​ക​മാ​യ പ​ങ്കാ​ണ് വ​ഹി​ക്കു​ന്ന​ത്. അ​ടു​ത്ത ’36 മു​ത​ൽ 72′ മ​ണി​ക്കൂ​റി​നു​ള്ളി​ൽ സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ പു​ന​രാ​രം​ഭി​ച്ചേ​ക്കു​മെ​ന്ന് ന്യൂ​യോ​ർ​ക്ക് പോ​സ്റ്റ് റി​പ്പോ​ർ​ട്ട് ചെ​യ്തു.

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →