ഇടുക്കി ആൽപ്പാറയിൽ യുവാവിനെ കുത്തിക്കൊന്ന പ്രതി പിടിയിൽ
കഞ്ഞിക്കുഴി: ഇടുക്കി ആൽപ്പാറയിൽ യുവാവിനെ കുത്തിക്കൊന്നു. രാജൻ ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി പത്തിനായിരുന്നു സംഭവം.
ബന്ധുവായ അനൂപാണ് രാജനെ കൊലപ്പെടുത്തിയത്. ഇതിനു പിന്നാലെ ഒളിവിൽ പോയ അനൂപിനെ ഇന്ന്(ഏപ്രിൽ 17) പുലർച്ചെ നാലോടെ കഞ്ഞിക്കുഴി പോലീസ് പിടികൂടി. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ എത്തിച്ചതെന്നാണ് പ്രാഥമിക വിവരം. രാജന്‍റെ മൃതദേഹം ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
.yesterday night, about 10, the incident, happened,

