കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചകള്‍ തളളി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍

തിരുവനന്തപുരം: മുഖ്യമന്ത്രി ചര്‍ച്ചകള്‍ പൊതുജനമധ്യത്തിലല്ല ചര്‍ച്ച ചെയ്യേണ്ടതെന്നും ഫലം വരുന്നതുവരെ കാത്തിരിക്കണെന്നും .എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. കോണ്‍ഗ്രസിന് ഒരു സിസ്റ്റവും നേതാക്കളുമുണ്ട്. എല്ലാവരും കൂടിയാലോചിച്ച് തീരുമാനമെടുക്കും. വിഷയം പൊതുജനമധ്യത്തില്‍ ചര്‍ച്ച ചെയ്യേണ്ടതല്ലെന്നും പരസ്യ വിവാദങ്ങളിലേക്ക് പോകാതിരിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.

ഫലം വരുന്നത് വരെ എല്ലാവരും കാത്തിരിക്കണം

ജനങ്ങള്‍ യുഡിഎഫിന് അനുകൂലമായി വിധിയെഴുതിയിട്ടുണ്ടെന്നാണ് ഉറച്ച വിശ്വാസം. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നത് വരെ എല്ലാവരും കാത്തിരിക്കണമെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.

തങ്ങള്‍ക്ക് ജയിക്കാന്‍ വേണ്ടി മാത്രം മണ്ഡലങ്ങള്‍ വെട്ടിമാറ്റുന്നസ്ഥിതി

വനിതാ സംവരണ ബില്‍ സര്‍ക്കാരിന് ഇഷ്ടംപോലെ തീരുമാനമെടുക്കാന്‍ സ്വാതന്ത്ര്യം നല്‍കുന്ന ബില്ലായി മാറും. തങ്ങള്‍ക്ക് ജയിക്കാന്‍ വേണ്ടി മാത്രം മണ്ഡലങ്ങള്‍ വെട്ടിമാറ്റുന്ന രീതി നാം കണ്ടതാണെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →