.
തൃശൂർ: പാലക്കാട് വോട്ടർമാർക്കു വോട്ടിനു പണം നൽകിയെന്ന ആരോപണത്തിൽ പുറത്തുവന്ന വീഡിയോ എഐ ആണെന്ന് എൻഡിഎ സ്ഥാനാർഥി ശോഭ സുരേന്ദ്രൻ. കഥ കെട്ടിച്ചമച്ചു പടർത്തുകയാണെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.പാലക്കാട്ട് ശോഭ സുരേന്ദ്രൻ ജയിച്ച് പദ്ധതികൾ കൊണ്ടുവരരുത് എന്ന് ഒരു വിഭാഗം മാധ്യമങ്ങൾ ആഗ്രഹിക്കുന്നു. ജമാഅത്തെ ഇസ്ലാമിയുടെ തണൽപറ്റിക്കൊണ്ട് ഒരു മാധ്യമപ്രവർത്തനം പാലക്കാട് നടത്തുന്നുണ്ട്.
വിവാദത്തിന്റെ ഡയറക്ടർ ഷാഫി പറമ്പിലാണ്.
ശോഭ സുരേന്ദ്രന്റെ സ്റ്റിക്കർ ഒട്ടിച്ച നിരവധി കാറുകൾ ഓടുന്നുണ്ട്. പണം തന്നിട്ടില്ല എന്നു സ്ത്രീ പറഞ്ഞതു റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. തന്നെ വേട്ടയാടാൻ മാധ്യമ സിൻഡിക്കറ്റ് പ്രവർത്തിക്കുന്നു.തലേദിവസം കളക്ടർക്കു പരാതിനൽകിയ ശേഷമാണ് കഥയുണ്ടാക്കുന്നത്. വിവാദത്തിന്റെ ഡയറക്ടർ ഷാഫി പറമ്പിലാണ്. ജമാഅത്തെ ഇസ്ലാമിയുമായും പോപ്പുലർ ഫ്രണ്ടുമായും ഷാഫിക്കു ബന്ധമുണ്ട്.
