കാബൂൾ: പാക്കിസ്ഥാൻ-അഫ്ഗാനിസ്ഥാൻ അതിർത്തിയിലുണ്ടായ ഏറ്റുമുട്ടലിൽ ആറ് പാക്കിസ്ഥാൻ സൈനികരെ വധിച്ചതായി താലിബാൻ സൈന്യം അവകാശപ്പെട്ടു. 2026 ഏപ്രിൽ 5 ഞായറാഴ്ച രാത്രിയാണ് ഖോസ്ത് പ്രവിശ്യയിലെ താനി ജില്ലയിലെ അതിർത്തിപ്രദേശത്ത് ഇരുസൈന്യവും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. ഇരു ഭാഗത്തുനിന്നും രൂക്ഷമായ വെടിവെയ്പും ഷെല്ലിംഗും നടത്തി. ആക്രമണത്തിൽ നിരവധി പാക് സൈനികർക്ക് പരിക്കേറ്റതായുമാണ് റിപ്പോർട്ട്. അതിർത്തിയിലെ ഒരു പാക് സൈനികപോസ്റ്റ് പിടിച്ചെടുത്തതായും താലിബാൻ അവകാശപ്പെട്ടു.
. ടിടിപി എന്ന സംഘടനയ്ക്ക് . താലിബാൻ ഭരണകൂടമാണ് പിന്തുണ നൽകുന്നതെന്ന് പാകിസ്ഥാൻ
ഒരിടവേളയ്ക്കുശേഷമാണ് പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിൽ ഏറ്റുമുട്ടലുണ്ടാകുന്നത്. പാക്കിസ്ഥാനിൽ ആക്രമണങ്ങൾ നടത്തുന്ന തെഹ്രീകെ താലിബാൻ പാക്കിസ്ഥാൻ(ടിടിപി) എന്ന സംഘടനയ്ക്ക് അഫ്ഗാനിലെ താലിബാൻ ഭരണകൂടമാണ് പിന്തുണ നൽകുന്നതെന്ന് ആരോപിച്ചാണ് പാക്കിസ്ഥാൻ അഫ്ഗാനെതിരേ ആക്രമണങ്ങൾ നടത്തിയിരുന്നത്.



