റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

140 കി​ലോ​മീ​റ്റ​ർ ദൂ​ര​പ​രി​ധി​ല്ലാ​തെ സ്വ​കാ​ര്യ ബ​സു​ക​ൾ​ക്ക് പെ​ർ​മി​റ്റ് പു​തു​ക്കി​ന​ൽ​കുന്നു

April 5, 2026 - 5:31 pm

കൊ​ല്ലം: സം​സ്ഥാ​ന​ത്ത് 140 കി​ലോ​മീ​റ്റ​ർ ദൂ​ര​പ​രി​ധി​ല്ലാ​തെ സ്വ​കാ​ര്യ ബ​സു​ക​ൾ​ക്ക് സ​ർ​വീ​സ് ന​ട​ത്താം. കൊ​ല്ലം – കു​മ​ളി, എ​റ​ണാ​കു​ളം – കു​മ​ളി, കോ​ട്ട​യം – കു​മ​ളി, കോ​ഴി​ക്കോ​ട് – എ​റ​ണാ​കു​ളം റൂ​ട്ടി​ക​ളി​ലെ സ്വ​കാ​ര്യ​ബ​സു​ക​ൾ​ക്ക് പെ​ർ​മി​റ്റ് പു​തു​ക്കി​ന​ൽ​കി.

241 സ്വ​കാ​ര്യ​ബ​സു​ക​ളു​ടെ പെ​ർ​മി​റ്റു​ക​ൾ വൈ​കാ​തെ പു​തു​ക്കി ന​ൽ​കും

ദീ​ർ​ഘ​ദൂ​ര റൂ​ട്ടു​ക​ളി​ൽ സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന ഏ​ക​ദേ​ശം 241 സ്വ​കാ​ര്യ​ബ​സു​ക​ളു​ടെ പെ​ർ​മി​റ്റു​ക​ൾ വൈ​കാ​തെ പു​തു​ക്കി ന​ൽ​കു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. നേ​ര​ത്തെ സ്വ​കാ​ര്യ​ബ​സു​ക​ൾ​ക്ക് 140 കി​ലോ​മീ​റ്റ​റി​ന​പ്പു​റ​ത്തേ​ക്ക് സ​ർ​വീ​സ് ന​ട​ത്തു​വാ​ൻ അ​നു​വാ​ദം ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഈ ​നി​യ​ന്ത്ര​ണം ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി​യി​രു​ന്നു. വി​ധി വ​ന്ന് മാ​സ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് ദീ​ർ​ഘ​ദൂ​ര റൂ​ട്ടു​ക​ളി​ൽ നി​ല​വി​ലു​ള്ള പെ​ർ​മി​റ്റു​ക​ൾ പു​തു​ക്കി​ന​ൽ​കാ​നും പു​തി​യ പെ​ർ​മി​റ്റു​ക​ൾ അ​നു​വ​ദി​ക്കാ​നും മോ​ട്ടോ​ർ​വാ​ഹ​ന​വ​കു​പ്പ് തീ​രു​മാ​നി​ച്ച​ത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *