വ​ലി​യ​ങ്ങാ​ടി​ ദുരന്തം : കോ​ര്‍​പ​റേ​ഷ​ന്‍ അ​ധി​കൃ​ത​രു​ടെ കു​റ്റ​ക​ര​മാ​യ അ​നാ​സ്ഥ

കോ​ഴി​ക്കോ​ട്: വ​ലി​യ​ങ്ങാ​ടി​യി​ല്‍ നാ​ലു​പേ​രു​ടെ ദാ​രു​ണ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ​തി​നു പി​ന്നി​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍ അ​ധി​കൃ​ത​രു​ടെ കു​റ്റ​ക​ര​മാ​യ അ​നാ​സ്ഥ. 50 വ​ര്‍​ഷ​ത്തി​ല​ധി​കം പ​ഴ​ക്ക​മു​ള്ള കെ​ട്ടി​ടം പൊ​ളി​ച്ചു​മാ​റ്റു​ന്ന​തി​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ ഗു​രു​ത​ര​മാ​യ വീ​ഴ്ച​യാ​ണ് നാ​ലു ജീ​വ​നു​ക​ള്‍ പൊ​ലി​യാ​ന്‍ കാ​ര​ണം. ത​ക​ര്‍​ന്നു വീ​ണ കെ​ട്ടി​ടം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി 2014 ഫെ​ബ്രു​വ​രി​യി​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍ എ​ന്‍​ജി​നീ​യ​റിം​ഗ് വി​ഭാ​ഗം കോ​ര്‍​പ​റേ​ഷ​ന്‍ ധ​ന​കാ​ര്യ ക​മ്മി​റ്റി​ക്ക് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യി​രു​ന്നു. ഇ​തേത്തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ​ ജൂണിൽ ഈ ​വി​ഷ​യം കോ​ര്‍​പ​റേ​ഷ​ന്‍ കൗ​ണ്‍​സി​ല്‍ യോ​ഗ​ത്തി​ല്‍ അ​ജ​ണ്ട​യാ​യി ച​ര്‍​ച്ച ചെ​യ്തു.​

കെ​ട്ടി​ടം പൊ​ളി​ച്ചു​നീ​ക്ക​ണ​മെ​ന്നു​മാ​ണ് എ​ന്‍​ജി​നീ​യ​റിം​ഗ് വി​ഭാ​ഗം ശി​പാ​ര്‍​ശ ചെ​യ്തി​രു​ന്നു

കെ​ട്ടി​ട​ത്തി​ല്‍ ക​ച്ച​വ​ടം അ​നു​വ​ദി​ക്ക​രു​തെ​ന്ന് അന്ന് തീ​രു​മാ​ന​മെ​ടു​ത്തി​രു​ന്നു​വെ​ന്ന് അ​ക്കാ​ല​യ​ള​വി​ലെ​യും നി​ല​വി​ലെ​യും കോ​ണ്‍​ഗ്ര​സ് കൗ​ണ്‍​സി​ല​റാ​യ കെ.സി.​ശോ​ഭി​ത ചൂ​ണ്ടി​ക്കാ​ട്ടി. കെ​ട്ടി​ടം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ​തി​നാ​ല്‍ ക​ട​മു​റി​ക​ള്‍ പു​ന​ര്‍​ലേ​ലം ചെ​യ്യ​രു​തെ​ന്നും കെ​ട്ടി​ടം പൊ​ളി​ച്ചു​നീ​ക്ക​ണ​മെ​ന്നു​മാ​ണ് എ​ന്‍​ജി​നീ​യ​റിം​ഗ് വി​ഭാ​ഗം ശി​പാ​ര്‍​ശ ചെ​യ്തി​രു​ന്ന​ത്.

വ്യാ​പാ​രി​ക​ളെ ഒ​ഴി​പ്പി​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ച്ചില്ല.

പ​ഴ​യ പാ​സ്‌​പോ​ര്‍​ട്ട് ഓ​ഫീ​സ് പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ സ​ണ്‍​ഷെ​യ്ഡാ​ണ് ത​ക​ര്‍​ന്നു വീ​ണ​ത്. അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ കെ​ട്ടി​ടം പൊ​ളി​ച്ചു​മാ​റ്റാ​ന്‍ കോ​ര്‍​പ​റേ​ഷ​ന്‍ ര​ണ്ടു വ​ര്‍​ഷം മു​മ്പ് തീ​രു​മാ​നി​ക്കു​ക​യും പു​തി​യ കെ​ട്ടി​ട​ത്തി​നു​ള്ള ഡി​പി​ആ​ര്‍ ത​യാറാ​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ല്‍ വ്യാ​പാ​രി​ക​ളെ ഒ​ഴി​പ്പി​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കാ​തെ മാ​സ​വാ​ട​ക വാ​ങ്ങി ക​ച്ച​വ​ടം ന​ട​ത്താ​ന്‍ അ​നു​വ​ദി​ച്ചു. ര​ണ്ടു​മാ​സം മു​മ്പും ഇ​വി​ടെ പു​തി​യ ഷോ​പ്പ് തു​റ​ന്നു. അ​തേസ​മ​യം കെ​ട്ടി​ടം ഒ​ഴി​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ത​ങ്ങ​ള്‍​ക്ക് നോ​ട്ടീ​സ് ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് അ​പ​ക​ട​മു​ണ്ടാ​യ കെ​ട്ടി​ട​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഗാ​മ ട്രേ​ഡേ​ഴ്‌​സ് ഉ​ട​മ അ​സ്‌ലം പ​റ​ഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →