കോട്ടയം: പാമ്പാടി അങ്ങാടി വയലിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി. വെള്ളൂർ സ്വദേശി ബിന്ദു(58)വാണ് കൊല്ലപ്പെട്ടത്. 2026 ജനുവരി 26 തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. കൊലപാതകത്തിന് പിന്നാലെ ഭർത്താവ് സുധാകരൻ(64) ജീവനൊടുക്കി. തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
ബിന്ദുവിന്റെ മൃതദേഹത്തിന് സമീപം പോലീസ് കമ്പിവടി കണ്ടെത്തി. സംഭവത്തിന് പിന്നിൽ കുടുംബ പ്രശ്നമെന്നാണ് സൂചന. പോലീസ് മേൽനടപടികൾ സ്വീകരിച്ചു.മക്കൾ: സുദീപ്, സുമിത്, സുബിത
