കോട്ടയംകഴിഞ്ഞ ക്രിസ്മസ് മുതല്‍ നവവത്സരം വരെയുള്ള ആഘോഷവേളയില്‍ ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്കുന്ന മതസ്വാതന്ത്ര്യത്തെ വർഗീയ വാദികൾ സംഘടിച്ചെത്തി തകര്‍ക്കുന്ന പ്രവണതയാണ് ഇന്ത്യയുടെ പല ഭാഗങ്ങളിലും ക്രൈസ്തവര്‍ അനുഭവിക്കേണ്ടിവന്നത്. രാജ്യമെമ്പാടും വര്‍ഗീയവാദികള്‍ നടത്തിയത് ക്രൈസ്തവ പീഡനവും ക്രിസ്തുനിന്ദയുമാണെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്മാന് ജോസ് കെ. മാണി.
മതപരിവര്‍ത്തനം നടത്തുന്നുവെന്ന് ആരോപിച്ചാണ് അക്രമ പ്രവര്‍ത്തനങ്ങള്‍
മതപരിവര്‍ത്തനം നടത്തുന്നുവെന്ന് ആരോപിച്ചാണ് എല്ലായിടങ്ങളിലും അക്രമ പ്രവര്‍ത്തനങ്ങള്‍ ബോധപൂര്‍വം സംഘടിപ്പിച്ചത്. ഇങ്ങനെയെത്തുന്നവര്‍ പോലീസിനെ വിളിച്ചുവരുത്തുകയും പുരോഹിതര്‍ക്കും ക്രൈസ്തവ വിശ്വാസികള്‍ക്കുമെതിരെ കേസെടുപ്പിക്കുകയുമാണ് ചെയ്യുന്നത്.
.സിഎസ്ഐ വൈദികനായ ഫാ. സുധീറിനും ഭാര്യ ജാസ്മിനുമെതിരേ കേസെടുത്തത് അന്വേഷിക്കാനെത്തിയ വിശ്വാസികൾക്കെതിരെയും പോലീസ് കേസെടുത്തു.
ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് മഹാരാഷ്ട്രയിലെ നാഗ് പുരില്‍ മലയാളികളായ സിഎസ്ഐ വൈദികനായ ഫാ. സുധീറിനും ഭാര്യ ജാസ്മിനുമെതിരേ കേസെടുത്തത്.മാത്രമല്ല ഇതേക്കുറിച്ച് അന്വേഷിക്കാന്‍ പോലീസ് സ്റ്റേഷനില്‍ എത്തിയ സഭാ വിശ്വാസികള്‍ക്ക് എതിരേയും കേസെടുത്തു. ഇത്തരം സമീപനങ്ങള്‍ ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുകയും മതസ്വാതന്ത്ര്യം അപകടത്തിലാക്കുകയും ചെയ്യുമെന്നും ജോസ് കെ. മാണി പറഞ്ഞു.
.
