ലഖ്നൗ: വിമാനത്തിനുള്ളില്‍ എലിയെ കണ്ടതിന് പിന്നാലെ വിമാനം യാത്രപുറപ്പെടാന്‍ വൈകി മൂന്നുമണിയത്ക്കൂറിലേറെ. ഉത്തര്‍ പ്രദേശിലെ കാണ്‍പുര്‍ വിമാനത്താവളത്തിലാണ് സംഭവം. സെപ്തംബർ 21 ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം 2.55-ന് 140 യാത്രക്കാരുമായി ഡല്‍ഹിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് ഏറെ നേരം വൈകിയത്.
ഇന്‍ഡിഗോ വിമാനത്തിനുള്ളിലാണ് എലിയെ കണ്ടെത്തിയത്
കാണ്‍പുരില്‍നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെടാനിരുന്ന ഇന്‍ഡിഗോ വിമാനത്തിനുള്ളിലാണ് എലിയെ കണ്ടെത്തിയത്.വിമാനത്തിനുള്ളിൽ എലി പാഞ്ഞുനടക്കുന്നത് കണ്ട കാര്യം യാത്രക്കാരില്‍ ഒരാളാണ് കാബിന് ക്രൂവിനെ അറിയിച്ചത്. ഈ സമയം യാത്രക്കാര്‍ മുഴുവനും വിമാനത്തിനുള്ളില്‍ പ്രവേശിച്ചിരുന്നു.
വൈകിട്ട് 7.16-ന് വിമാനം ഡല്‍ഹിയിലെത്തി
തുടര്‍ന്ന് മുഴുവന്‍ യാത്രക്കാരെയും വിമാനത്തിനു പുറത്തിറക്കി. ശേഷം എലിയെ പിടികൂടാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ഒന്നരമണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവില്‍ പ്രശ്നത്തിന് പരിഹാരംകണ്ടു. വൈകുന്നേരം 4.10-ന് ഡല്‍ഹിയിലെത്തേണ്ടിയിരുന്ന വിമാനം, കാണ്‍പുരില്‍നിന്ന് തിരിച്ചത് 6.03-നായിരുന്നു. വൈകിട്ട് 7.16-ന് വിമാനം ഡല്‍ഹിയിലെത്തി
