കിഴക്കൻ റഷ്യയിൽ ശക്തമായ ഭൂകമ്പം

മോസ്കോ | കിഴക്കൻ റഷ്യയിൽ ശക്തമായ ഭൂകമ്പം അനുഭവപ്പെട്ടു. സെപ്തംബർ 18 വെള്ളിയാഴ്ച പുലർച്ചെയാണ് റഷ്യയിലെ പെട്രോപാവ്‌ലോവ്‌സ്ക്-കംചാറ്റ്‌സ്കി മേഖലയിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം അനുഭവപ്പെട്ടത്. ഭൂമിക്കടിയിൽ 10 കിലോമീറ്റർ (6.21 മൈൽ) ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. യുഎസ് ജിയോളജിക്കൽ സർവേയാണ് ഇക്കാര്യം അറിയിച്ചത്. ഭൂകമ്പത്തിന് പിന്നാലെ യുഎസ് നാഷണൽ വെതർ സർവീസ് സുനാമി മുന്നറിയിപ്പ് നൽകി.

അപകടകരമായ തിരമാലകൾക്ക് സാധ്യത

നിലവിൽ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. റഷ്യയുടെ പസഫിക് തീരപ്രദേശത്ത് അപകടകരമായ തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് യുഎസ് സുനാമി വാണിങ് സിസ്റ്റം മുന്നറിയിപ്പ് നൽകി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →