തിരുവനന്തപുരം: പുത്തന്‍തോപ്പില്‍ കടലില്‍ കുളിക്കാന്‍ ഇറങ്ങി കാണാതായ വിദ്യാര്‍ത്ഥികളില്‍ രണ്ടാമത്തെ വിദ്യാര്‍ത്ഥിയുടെ മൃതദേഹവും കണ്ടെത്തി. അഭിജിത്, നബീല്‍ എന്നിവരെയാണ് കഴിഞ്ഞ ദിവസം തിരയില്‍പെട്ട് കാണാതായത്. നബീലിന്റെ മൃതദേഹമാണ് സെപ്തംബർ 2 ചൊവ്വാഴ്ച കണ്ടെത്തിയത്.ഇന്ന് രാവിലെ വിഎസ്എസ്‌സിക്കു സമീപം സൗത്ത് തുമ്പ കടലിലാണ് നബീലിന്റെ മൃതദേഹം കണ്ടെത്തിയത്.. മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കരയ്‌ക്കെത്തിച്ചത്. തുമ്പ പോലീസ് സ്ഥലത്തെത്തി മൃതദേഹം മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി
കടലില്‍ മുങ്ങിത്താണ മൂന്നു പേരില്‍ ഒരാളെ രക്ഷപ്പെടുത്തിയിരുന്നു.
അഭിജിത്തിന്റെ മൃതദേഹം തിങ്കളാഴ്ച രാവിലെ കണ്ടെത്തിയിരുന്നു. ഞായറാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് കണിയാപുരം സ്വദേശികളായ അഞ്ചംഗ സംഘം പുത്തന്‍തോപ്പ് കടലില്‍ കുളിക്കാന്‍ ഇറങ്ങിയത്. കടലില്‍ മുങ്ങിത്താണ മൂന്നു പേരില്‍ ഒരാളെ രക്ഷപ്പെടുത്തിയിരുന്നു. അഭിജിത്തിനെയും നബീലിനെയും തിരയില്‍പെട്ട് കാണാതാവുകയായിരുന്നു
