കാബൂള്‍: അഫ്ഗാനിസ്താനിലുണ്ടായ ഭൂചലനത്തില്‍ ബാധിക്കപ്പെട്ടവര്‍ക്ക് സഹായം എത്തിച്ച് ഇന്ത്യ. ആദ്യ ഘട്ടമായി താത്കാലികമായി താമസിക്കുന്നതിനുളള 1,000 ടെന്റുകളാണ് ഇന്ത്യ എത്തിച്ചത്. 15 ടണ്‍ വരുന്ന ഭക്ഷ്യവസ്തുക്കള്‍ ഇന്ത്യന്‍ മിഷന്റെ സഹായത്തോടെ കാബൂളില്‍നിന്ന് കുനാറിലെത്തിക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്. ആവശ്യക്കാര്‍ക്ക് മരുന്നുകളും മറ്റും എത്തിക്കുമെന്നും റിപ്പോർട്ടുണ്ട്. മറ്റ് ദുരിതാശ്വാസ സാമഗ്രികള്‍ ഇന്ത്യയില്‍ നിന്ന് സെപ്തംബർ 2 ചൊവ്വാഴ്ചയോടെ അഫ്ഗാനിസ്താനിലെത്തിക്കും.
ഭൂചലനങ്ങളിലുണ്ടായ മരണങ്ങളില്‍ അനുശോചനം രേഖപ്പെടുത്തി.
വിദേശകാര്യമന്ത്രി എസ്.ജയശങ്കറാണ് എക്‌സിലൂടെ ഇന്ത്യ നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ വിവരങ്ങള്‍ പങ്കുവെച്ചത്. ‘അഫ്ഗാന്‍ വിദേശകാര്യമന്ത്രി മൗലവി അമിര്‍ ഖാന്‍ മുതാഖിയുമായി ജയശങ്കർ ഇന്ന് സംസാരിച്ചു. ഭൂചലനങ്ങളിലുണ്ടായ മരണങ്ങളില്‍ അനുശോചനം രേഖപ്പെടുത്തി. ഇന്ത്യ 1000 ഫാമിലി ടെന്റുകള്‍ ഇന്ന് കാബൂളിലെത്തിച്ചതായി അദ്ദേഹത്തെ അറിയിച്ചു
ഈ പ്രതികൂല സാഹചര്യത്തില്‍ അഫ്ഗാനിസ്താനൊപ്പം ഇന്ത്യയുണ്ടാകും
. 15 ടണ്‍ വരുന്ന ഭക്ഷ്യവസ്തുക്കള്‍ ഇന്ത്യന്‍ മിഷന്റെ സഹായത്തോടെ കാബൂളില്‍നിന്ന് കുനാറിലെത്തിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. കൂടുതല്‍ ദുരിതാശ്വാസ സാമഗ്രികള്‍ സെപ്തംബർ 2 മുതല്‍ ഇന്ത്യയില്‍നിന്ന് അയച്ചുതുടങ്ങും. പരിക്കേറ്റവര്‍ എത്രയുംവേഗം സുഖംപ്രാപിക്കട്ടെ യെന്ന് പ്രാര്‍ത്ഥിക്കുന്നു. ഈ പ്രതികൂല സാഹചര്യത്തില്‍ അഫ്ഗാനിസ്താനൊപ്പം ഇന്ത്യയുണ്ടാകും’, എസ്. ജയശങ്കര്‍ എക്‌സില്‍ കുറിച്ചു
