തൃശ്ശൂരില്‍ കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയ യുവാവിനെ ഫയർഫോഴ്സെത്തി താഴെയിറക്കി

തൃശ്ശൂര്‍: തൃശ്ശൂരില്‍ കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യഭീഷണി മുഴക്കിയ യുവാവിനെ ഫയര്‍ഫോഴ്‌സും പോലീസും ചേര്‍ന്ന് താഴെയിറക്കി. പട്ടാമ്പി സ്വദേശിയായ യുവാവ് നാല് ദിവസം മുമ്പാണ് വീടുവിട്ടിറങ്ങിയത്. മാനസികാസ്വസ്ഥമുള്ള ആളാണ് യുവാവ് എന്നാണ് പ്രാഥമിക വിവരം. ഇയാളെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് (ഓ​ഗസ്റ്റ് 25) രാവിലെ 11:30 ഓടെയാണ് ആൾത്താമസമുള്ള കെട്ടിടത്തിന്റെ മുകളില്‍ കയറി ഇയാൾ ആത്മഹത്യാഭീഷണി മുഴക്കിത്തുടങ്ങിയത്.

ആശുപത്രിയിലേക്ക് മാറ്റി.

കെട്ടിടത്തിന്റെ മുകളില്‍നിന്ന് ഓടുകളും ഗ്ലാസുകളും എടുത്ത് താഴേക്ക് വലിച്ചെറിഞ്ഞു. നാട്ടുകാരും പോലീസും അനുനയശ്രമം നടത്തിയെങ്കിലും യുവാവ് വഴങ്ങിയില്ല.ഫയര്‍ഫോഴ്‌സ് സംഘമെത്തി വലയിട്ട് പിടിക്കാനുള്ള ആദ്യ ശ്രമത്തില്‍ ഇയാള്‍ കുതറി മാറി. പിന്നീട് യുവാവിന്റെ ശ്രദ്ധതിരിച്ച് ഉച്ചയ്ക്ക് രണ്ടേകാലോടെ യുവാവിനെ ഫയര്‍ഫോഴ്‌സ് പിടികൂടി താഴെയിറക്കുകയായിരുന്നു.പിന്നീട് ആശുപത്രിയിലേക്ക് മാറ്റി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →