തോരായിക്കടവ് പാലം തകര്‍ന്നു വീണു ; ആർക്കും പരിക്കില്ല

കോഴിക്കോട്: നിര്‍മ്മാണത്തിലിരിക്കുന്ന തോരായിക്കടവ് പാലം തകര്‍ന്നു വീണു. കോണ്‍ക്രീറ്റ് പ്രവൃത്തി നടക്കുന്നതിനിടെയാണ് പാലത്തിന്റെ മധ്യഭാഗത്തെ ബീം തകര്‍ന്നു വീണത്. നിര്‍മ്മാണ തൊഴിലാളികള്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് പ്രദേശവാസിയായ അജയ് ബോസ് പറഞ്ഞു.
മലപ്പുറം ആസ്ഥാനമായി പ്രവൃത്തിക്കുന്ന പി.എം.ആര്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് കരാര്‍ ഏറ്റെടുത്ത് നടത്തുന്നത്.

നാട്ടുകാരുടെ ചിരകാല അഭിലാഷമാണ് തകർന്നുവീണത്.

പാലം തകര്‍ന്ന് വീണതിന്റെ കാരണം അന്വേഷിച്ച് കരാര്‍ കമ്പനിക്കെതിരെ നടപടിയെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. കൊയിലാണ്ടി – ബാലുശ്ശേരി മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്നതാണ് തോരായി കടവ് പാലം. നാട്ടുകാരുടെ ചിരകാല അഭിലാഷമായിരുന്നു പാലം. എല്‍.ഡി.എഫ് സര്‍ക്കാര്‍ കിഫ്ബി മുഖേനയാണ് നിര്‍മ്മാണം നടപ്പിലാക്കുന്നത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →