തേനി| മാതാപിതാക്കളെ പരിചരിക്കാത്ത മക്കളില്‍ നിന്ന് ഭൂമി തിരിച്ചെടുത്ത് മാതാവ് ലോകമണിക്ക് തിരിച്ചുനല്‍കി റവന്യൂ വകുപ്പ്. ഓടപ്പെട്ടി സ്വദേശികളായ കലൈമണി – ലോകമണി ദമ്പതികളുടെ ഭൂമിയാണ് തിരികെ ലഭിച്ചത്. തമിഴ്നാട്ടിലെ തേനി ചിന്നമന്നൂര്‍ പ്രദേശത്ത് മക്കളുടെ അഞ്ച് കോടി രൂപ വിലവരുന്ന ഭൂമിയാണ് റവന്യു വകുപ്പ് അധികൃതര്‍ പിടിച്ചെടുത്ത് മാതാവിന് നൽകിയത്
സ്വത്തുക്കള്‍ ലഭിച്ചതോടെ മക്കള്‍ മാതാപിതാക്കളെ അവഗണിച്ചു.
ദമ്പതികള്‍ക്ക് അഞ്ച് ആണ്‍മക്കളാണുള്ളത്. ഇതില്‍ രണ്ട് പേര് സൈന്യത്തിലാണ് ജോലി ചെയ്യുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മക്കളുടെ പേരില്‍ 12 ഏക്കര്‍ ഭൂമി ഇരുവരും രജിസ്റ്റര്‍ ചെയ്തു കൊടുത്തു. എന്നാല്‍ സ്വത്തുക്കള്‍ ലഭിച്ചതോടെ മക്കള്‍ ഇവരെ അവഗണിച്ചു. ഇതിനെതിരെ ഇരുവരും പരാതി നല്‍കിയെങ്കിലും പിതാവ് കലൈമണി മരണപ്പെട്ടു.
വന്യൂ വകുഭൂമിയുടെ ആധാര രജിസ്ട്രേഷന് റദ്ദാക്കി
തുടര്‍ന്നും മക്കളുടെ അവഗണ സഹിക്കാന്‍ പറ്റാതെയായി. പിന്നീട് മാതാവ് ലോകമണി വീണ്ടും പരാതിയുമായി അധികൃതരെ സമീപിച്ചു. ഇതില്‍ ഇടപെട്ട റവന്യൂ വകുപ്പ് ഭൂമിയുടെ ആധാര രജിസ്ട്രേഷന് റദ്ദാക്കുകയായിരുന്നു.
