പാലക്കാട് | കെ പി സി സി വൈസ് പ്രസിഡന്റ് വി ടി ബല്‍റാം പാര്‍ട്ടി മേലെ വളരാന്‍ ശ്രമിക്കുകയാണെന്ന് കെ പി സി സി നിര്‍വാഹക സമിതി അംഗം സി വി ബാലചന്ദ്രന്‍. ബല്‍റാം നൂലില്‍ കെട്ടിയിറങ്ങി എം എല്‍ എ ആയ ആളാണെന്നും പാര്‍ട്ടിക്ക് വേണ്ടി ഒരു പ്രവര്‍ത്തനവും നടത്താതെ, പാര്‍ട്ടിയെ നശിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ബാല്‍റാമില്‍ നിന്നുണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരക്കാരെ പിടിച്ചു പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തൃത്താലയില്‍ ബല്‍റാം തോറ്റത് അഹങ്കാരവും ധാര്‍ഷ്ട്യവും കൊണ്ടാണ്.
പാലക്കാട് കൊഴിക്കരയില്‍ നടന്ന കുടുംബസംഗമത്തിലാണ് സി വി ബാലചന്ദ്രന്‍ ബല്‍റാമിനെ കടന്നാക്രമിച്ചത്. തൃത്താലയില്‍ ബല്‍റാം തോറ്റത് അഹങ്കാരവും ധാര്‍ഷ്ട്യവും കൊണ്ടാണ്. കോണ്‍ഗ്രസ് നിലനില്‍ക്കണം, പാര്‍ട്ടിക്ക് മേലെ വളരാന്‍ ആരെങ്കിലും ശ്രമിക്കുന്നുണ്ടെങ്കില്‍ അവരെ പിടിച്ച് പുറത്തിടണം- സി.വി ബാലചന്ദ്രന്‍ പറഞ്ഞു.
ബല്‍റാമിനെ തോല്‍പ്പിച്ചത് സി വി ബാലചന്ദ്രനാണെന്ന് നേരത്തെ വിമര്‍ശനം ഉയര്‍ന്നിരുന്നു.
പുതിയ കാലത്ത് ചില്ലികാശിന്റെ അധ്വാനമില്ലാതെ മേലെ നിന്ന് കെട്ടിയിറക്കി, ഇവിടെ വന്ന് എം എല്‍ എയായ ബല്‍റാം കണ്ടാല്‍ മിണ്ടില്ല. ഫോണ്‍ എടുക്കില്ല. സംസാരിക്കില്ല. പ്രശ്നമുണ്ടെങ്കില്‍ പരിഹരിക്കണമെന്നാണ് നേതാക്കള്‍ പറയുക. എരി തീയില്‍ എണ്ണ ഒഴിക്കുന്ന സമീപനമാണതെന്നും സി വി ബാലചന്ദ്രന്‍ പറഞ്ഞു. ബല്‍റാമിനെ തോല്‍പ്പിച്ചത് സി വി ബാലചന്ദ്രനാണെന്ന് നേരത്തെ വിമര്‍ശനം ഉയര്‍ന്നിരുന്നു. .
