മലപ്പുറം | കൊണ്ടോട്ടി മൊറയൂര്‍ അയ്യാടന്‍ മലയില്‍ വിള്ളല്‍ . ജിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. കനത്ത മഴയില്‍ മണ്ണിടിച്ചില്‍ സാധ്യത കണക്കിലെടുത്ത് പ്രദേശത്തുനിന്ന് 42 കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു..
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയെ തുടര്‍ന്നാണ് മൊറയൂര്‍ ഗ്രാമപഞ്ചായത്തിലെ 15ാം വാര്‍ഡിലെ അയ്യാടന്‍ മലയില്‍ വിള്ളല്‍ കണ്ടെത്തിയത്. ജിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ ജൂൺ 28 ന് മലയില്‍ പരിശോധന നടത്തി . തുടര്‍ന്നാണ് പ്രദേശവാസികളെ മാറ്റിയത്. പഞ്ചായത്ത് അധികൃര്‍ ഇടപെട്ട് കുടുംബങ്ങളെ ബന്ധുവീടുകളിലേക്കാണ് മാറ്റിയത്.
