പഹല്‍ഗാം ഭീകരാക്രമണത്തില്‍ മരിച്ചവര്‍ക്ക് ആദരം അർപ്പിച്ച് സിയറ ലിയോണ്‍ പാര്‍ലമെന്റ്

ഫ്രീടൗണ്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കായി ആദരം അര്‍പ്പിച്ച് പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ സിയറ ലിയോണ്‍. ഒരു നിമിഷം മൗനം ആചരിച്ചാണ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് സിയറ ലിയോണ്‍ ആദരമര്‍പ്പിച്ചത്. ഭീകരാക്രമണം സംബന്ധിച്ച് വിശദീകരിക്കുന്നതിന് ഇന്ത്യയിൽനിന്ന് സിയറ ലിയോണിലെത്തിയ ഏകനാഥ് ഷിന്റെയുടെ നേതൃത്വത്തിലുള്ള സര്‍വകക്ഷി പ്രതിനിധി സംഘത്തിന്റെ സാന്നിധ്യത്തിലായിരുന്നു മൗനം ആചരിക്കല്‍.

പഹല്‍ഗാം ഭീകരാക്രമണത്തിന് ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ മറുപടി നല്‍കി

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ ഇന്ത്യയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ഭീകരാക്രമണത്തില്‍ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിന് ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ മറുപടി നല്‍കുകയും ചെയ്തു.. പാകിസ്താനിലെയും പാക് അധിനിവേശ കശ്മീരിലെയും ഒന്‍പത് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്ത സൈന്യം നൂറിലേറെ തീവ്രവാദികളെ വധിക്കുകയും ചെയ്തിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →