അനധികൃത സ്വത്ത് സമ്പാദനം; സിവില്‍ പോലീസ് ഓഫീസര്‍ക്കെതിരേ വിജിലന്‍സ് കേസെടുത്തു

കൊച്ചി: വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനത്തിന് സിവില്‍ പോലീസ് ഓഫീസര്‍ക്കെതിരേ വിജിലന്‍സ് കേസെടുത്തു. ഞാറയ്ക്കല്‍ പോലീസ് സ്റ്റേഷനിലെ സിപിഒ ഇടുക്കി മണക്കാട് പുതുപരിയാരം സ്വദേശി വി.ജെ. ജോമോനെതിരേ(45) യാണ് എറണാകുളം വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോ സ്‌പെഷല്‍ സെല്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.അനധികൃതമായി സമ്പാദിച്ച 10.23 ലക്ഷം രൂപയും ഇതുമായി ബന്ധപ്പെട്ട 13 രേഖകളും വിജിലന്‍സ് കണ്ടെത്തി.

13 രേഖകളും 25,000 രൂപയും പിടിച്ചെടുത്തു. രണ്ട് ബാങ്ക് ലോക്കറുകളും വിജിലന്‍സ് കസ്റ്റഡിയിലെടുത്തു.

നേരത്തേ എറണാകുളം വാഴക്കുളം സ്റ്റേഷനിലും ഇയാള്‍ ജോലി ചെയ്തിരുന്നു. ഇക്കാലയളവില്‍ ജോമോന്‍ അനധികൃതമായി സ്വത്ത് സമ്ബാദിക്കുന്നുവെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തിയിരുന്നു.67 ലക്ഷത്തിലേറെ രൂപ ഇയാളുടെ വിവിധ ബാങ്ക് അക്കൗണ്ടുകളിലായി വിജിലന്‍സ് കണ്ടെത്തി. ഇതില്‍ 10.23 ലക്ഷം രൂപ വരവില്‍ കവിഞ്ഞ സ്വത്തുകളാണെന്നും അന്വേഷണത്തില്‍ വ്യക്തമായി. തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മെയ്28 ബുധനാഴ്ച വിജിലന്‍സ് ഡെപ്യൂട്ടി സൂപ്രണ്ട് ആര്‍. ഷാബുവിന്‍റെ നേതൃത്വത്തില്‍ ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട 13 രേഖകളും 25,000 രൂപയും പിടിച്ചെടുത്തു. രണ്ട് ബാങ്ക് ലോക്കറുകളും വിജിലന്‍സ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →