കാട്ടാക്കട: സാഹിത്യരംഗത്തെ അതുല്യ പ്രതിഭയാണ് ടി.പത്മനാഭനെന്ന് ഗവർണർ ആർലേക്കർ. കാട്ടാല്‍ പുസ്തക മേളയോടനുബന്ധിച്ച് ഏർപ്പെടുത്തിയ ഈ വർഷത്തെ കാട്ടാല്‍ സാഹിത്യ പുരസ്കാരം സാഹിത്യകാരൻ ടി.പത്മനാഭന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു ഗവർണർ.
.
ചടങ്ങില്‍ ഐ.ബി.സതീഷ്.എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി.വി.ശിവൻകുട്ടി മുഖ്യ പ്രഭാഷണം നടത്തി. കാട്ടാക്കട ദിവാകരൻ അവാർഡ് കിളിയൂർ അജിത്തും കാട്ടാക്കട പ്രേംകുമാർ അവാർഡ് കാട്ടാക്കട വിജയനും ഗവർണറില്‍ നിന്നും ഏറ്റുവാങ്ങി. സംഘാടക സമിതി ചെയർമാൻ കാട്ടാക്കട മുരുകൻ, മാറനല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.സുരേഷ് കുമാർ,സംഘാടക സമിതി കണ്‍വീനർ കെ.ഗിരി,രക്ഷാധികാരി സിൻഡിക്കേറ്റംഗം ഐ.സാജു എന്നിവർ സംസാരിച്ചു.
