മധുര: സിപിഎം ഇരുപത്തിനാലാം പാർട്ടി കോണ്‍ഗ്രസിന് മധുരയില്‍ തുടക്കമായി.മുതിർന്ന നേതാവ് ബിമൻ ബസു പതാക ഉയർത്തി.പിബി അംഗവും കോ-ഓർഡിനേറ്ററുമായ പ്രകാശ് കാരാട്ട് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. മുതിർന്ന പിബി അംഗവും മുൻ ത്രിപുര മുഖ്യമന്ത്രിയുമായ മണിക് സർക്കാർ അധ്യക്ഷത വഹിച്ചു. സീതാറാം യെച്ചൂരിക്കും കോടിയേരി ബാലകൃഷ്ണനും ബുദ്ധദേബ് ഭട്ടാചാര്യക്കും എൻ. ശങ്കരയ്യയ്ക്കും സ്മരണാഞ്ജലി അർപ്പിച്ചാണ് പാർട്ടി കോണ്‍ഗ്രസിന് തുടക്കം കുറിച്ചത്.
127 പേജുള്ള സംഘടനാ റിപ്പോർട്ടാണ് രാഘവുലുവു അവതരിപ്പിച്ചത്.
സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജ, സിപിഐഎംഎല്‍ ജനറല്‍ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ, ആർഎസ്പി ജനറല്‍ സെക്രട്ടറി മനോജ് ഭട്ടാചാര്യ, ഫോർവേഡ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി ജി. ദേവരാജൻ എന്നിവർ പാർട്ടി കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്തു.
സംഘടനാ റിപ്പോർട്ട് ബി.വി. രാഘവുലുവും രാഷ്ട്രീയ പ്രമേയം പ്രകാശ് കാരാട്ടും അവതരിപ്പിച്ചു. 127 പേജുള്ള സംഘടനാ റിപ്പോർട്ടാണ് രാഘവുലുവു അവതരിപ്പിച്ചത്.
ഏപ്രിൽ മൂന്നു മുതൽ പാർട്ടി കോണ്‍ഗ്രസിലെ കരട് രാഷ്ട്രീയ പ്രമേയം, രാഷ്ട്രീയ അവലോകന രേഖ, ഭേദഗതികള്‍ എന്നിവയിലുള്ള നിർണായക ചർച്ചകള്‍ നടക്കും. അഞ്ചിന് സംഘടനാ റിപ്പോർട്ടിൻമേലുള്ള ചർച്ച നടക്കും. കരട് രാഷ്ട്രീയ പ്രമേയം, രാഷ്ട്രീയ അവലോകന റിപ്പോർട്ട്, ഭേദഗതി റിപ്പോർട്ട് എന്നിവ ഏപ്രിൽ രണ്ടിന് അവതരിപ്പിച്ചു.
സംഘടനാ കാര്യങ്ങളില്‍ ഭാരവാഹികള്‍ ശ്രദ്ധ കാട്ടുന്നില്ലന്ന് സംഘടനാ റിപ്പോർട്ട്
പാർട്ടി കോണ്‍ഗ്രസ് ഏല്പിക്കുന്ന ദൗത്യങ്ങള്‍ പിബി അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവർ നിർവഹിക്കണമെന്നും ഇക്കാര്യം വിലയിരുത്തുമെന്നും ബി.വി. രാഘവുലുവു അവതരിപ്പിച്ച സിപിഎം സംഘടന റിപ്പോർട്ടില്‍ പരാമര്‍ശം. സംഘടനാ കാര്യങ്ങളില്‍ ഭാരവാഹികള്‍ ശ്രദ്ധ കാട്ടുന്നില്ല.
സംസ്ഥാന ഘടകങ്ങളെ ചലിപ്പിക്കുന്നതില്‍ പിബിക്കും വീഴ്ച പറ്റി
സമരങ്ങള്‍ ഏറ്റെടുത്തും സംഘടനാദൗത്യങ്ങള്‍ ഉറപ്പാക്കിയും സംസ്ഥാന ഘടകങ്ങളെ ചലിപ്പിക്കുന്നതില്‍ പിബിക്കും വീഴ്ച പറ്റി. സംഘടനാപരമായ പരിശോധനയിലേക്കു കടക്കാതെ കേവലമായ ചർച്ചകളില്‍ ഒതുങ്ങുന്ന കേന്ദ്രകമ്മിറ്റിയുടെ പ്രവർത്തനരീതി മാറണമെന്നും റിപ്പോർട്ട് ആവശ്യപ്പെട്ടു. പാർട്ടിയിലേക്ക് യുവാക്കള്‍ വരുന്നില്ലെന്നും സംഘടനാ റിപ്പോർട്ടില്‍ പരാമര്‍ശമുണ്ട്
