പ്രിയങ്ക ഗാന്ധി എംപിയുടെ വാഹനവ്യൂഹത്തിലേക്കു കാറോടിച്ചു കയറ്റിയ യുട്യൂബർക്കെതിരെ പോലീസ് കേസെടുത്തു

തൃശൂർ: പ്രിയങ്ക ഗാന്ധി എംപിയുടെ വാഹനവ്യൂഹത്തിലേക്കു കാറോടിച്ചു കയറ്റി വഴിതടഞ്ഞ യുട്യൂബറെ മണ്ണുത്തി പോലീസ് വിശദമായി ചോദ്യംചെയ്യും. എളനാട് മാവുങ്കല്‍ അനീഷ് ഏബ്രഹാമിനെതിരെയാണ് മണ്ണുത്തി പോലീസ് കേസെടുത്തിട്ടുള്ളത്. ഇയാളുടെ കാറും കസ്റ്റഡിയിലെടുത്തു.

മലപ്പുറം വണ്ടൂരില്‍നിന്നു നെടുമ്പാശേരി വിമാനത്താവളത്തിലേക്കു പോവുകയായിരുന്നു.

പാണക്കാട്ട് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയില്‍ നടന്ന ഇഫ്താറില്‍ പങ്കെടുത്തശേഷം മലപ്പുറം വണ്ടൂരില്‍നിന്നു നെടുമ്പാശേരി വിമാനത്താവളത്തിലേക്കു പ്രിയങ്ക സഞ്ചരിക്കുന്നതിനിടെ മണ്ണുത്തി ബൈപാസ് ജംഗ്ഷനില്‍ മാർച്ച് 29 ശനിയാഴ്ച രാത്രി ഒൻപതരയോടെയാണു സംഭവം. പൈലറ്റ് വാഹനം ഹോണടിച്ചത് ഇഷ്ടപ്പെടാതെ ഇയാള്‍ വാഹനവ്യൂഹത്തിനു മുന്നില്‍ കാർ നിർത്തി.

മനഃപൂർവം കാർ ഇടിച്ചുകയറ്റി ജീവാപായം സൃഷ്ടിക്കാൻ ശ്രമിച്ചതിനാണു കേസ്

മണ്ണുത്തി എസ്‌ഐ കെ.സി. ബൈജുവിന്‍റെ നേതൃത്വത്തിലുള്ള സംഘം വാഹനം മാറ്റാൻ ശ്രമിച്ചപ്പോള്‍ ഇയാള്‍ പോലീസിനോടു തട്ടിക്കയറി. വാഹനവ്യൂഹത്തിലേക്കു മനഃപൂർവം കാർ ഇടിച്ചുകയറ്റി ജീവാപായം സൃഷ്ടിക്കാൻ ശ്രമിച്ചതിനാണു കേസ്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →