വ്യാപക നാശം വിതച്ച് ചുഴലിക്കാറ്റ് : ആറായിരത്തോളം വാഴകളും നൂറ് കണക്കിന് റബ്ബർ മരങ്ങളും നശിച്ചു

കരുവാരക്കുണ്ട് : കരുവാരക്കുണ്ട് വട്ടമലയില്‍ ശനിയാഴ്ച വൈകുന്നേരം ഉണ്ടായ ചുഴലിക്കാറ്റിൽ വ്യാപക നാശം.വൈകുന്നേരം ആറുമണിയോടെയാണ് കാറ്റും മഴയുമെത്തിയത്.കാറ്റും മഴയും അരമണിക്കൂറോളം നീണ്ടുനിന്നതായി നാട്ടുകാർ പറഞ്ഞു.ശക്തമായി വീശിയടിച്ച ചുഴലിക്കാറ്റിൽ
ആറായിരത്തോളം വാഴകള്‍ ഒടിഞ്ഞു. നൂറ് കണക്കിന് റബ്ബർ മരങ്ങളും നശിച്ചു. നാലു വീടുകളും ഭാഗികമായി തകർന്നു. നൂറ് കണക്കിന് തെങ്ങുകളും കവുങ്ങുകളും ഒടിഞ്ഞുവീണു.

നുറ് കണക്കിന് റബ്ബർ മരങ്ങള്‍ തകർന്നു വീണു

ചെമ്പൻ കുഴിയില്‍ മൊയ്തു, അമ്പലപ്പറമ്പൻ നാസർ, അടമ്പാടം ബഷീർ, പെരുമ്പത്ത് അബ്ദു. എന്നിവരുടെ വീടുകള്‍ക്കാണ് നാശം നേരിട്ടത്.
ചെമ്പൻ കുഴിയില്‍ നൗഫല്‍, നാസർ, റിയാസ്, ഫാസില്‍, സി.കെ മുസ്സ, കാപ്പില്‍ ഷൗക്കത്ത്, ചുണ്ടിയൻമൂച്ചി ഹനീഫ എന്നിവരുടെ നൂറ് കണക്കിന് റബ്ബർ മരങ്ങളാണ് കാറ്റില്‍നശിച്ചത്. കരിങ്കന്തോണി ഭാഗത്തും നുറ് കണക്കിന് റബ്ബർ മരങ്ങള്‍ തകർന്നു വീണു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →