കല്‍ക്കട്ട ഹൈക്കോടതി ജഡ്ജി ജോയ്മല്യ ബാഗ്ചിയെ സുപ്രീംകോടതി ജഡ്ജിയായി ഉയർത്താൻ ശിപാർശ

കൽക്കട്ട ഹൈക്കോടതി ജഡ്ജി ജോയ്മല്യ ബാഗ്ചിയെ സുപ്രീംകോടതി ജഡ്ജിയായി ഉയർത്താൻ കൊളീജിയം കേന്ദ്ര സർക്കാരിനോട് ശിപാർശ ചെയ്തു.ഡൽഹിയിൽ, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ കൊളീജിയമാണ് ഈ തീരുമാനം എടുത്തത്. നിലവിൽ സുപ്രീംകോടതിയിൽ കൽക്കട്ട ഹൈക്കോടതിയിൽ നിന്ന് ഒരു ജഡ്ജി മാത്രമേയുള്ളൂ എന്ന കാര്യം പരിഗണിച്ചാണ് ഈ ശിപാർശ.

നിയമിതനായാൽ ആറ് വർഷത്തേക്ക് സേവനം അനുഷ്ഠിക്കും

.നിലവിൽ 34 ജഡ്ജിമാരുള്ള സുപ്രീംകോടതിയിൽ രണ്ട് ഒഴിവുകളുണ്ട്. ജസ്റ്റിസ് ബാഗ്ചിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ആർജി കർ മെഡിക്കൽ കോളേജിലെ ജൂനിയർ ഡോക്ടറുടെ ബലാത്സംഗ കൊലപാതക കേസ് ഉൾപ്പെടെ നിരവധി പ്രധാനപ്പെട്ട കേസുകൾ കൈകാര്യം ചെയ്തിട്ടുണ്ട്.ജസ്റ്റിസ് ബാഗ്ചി സുപ്രീംകോടതിയിൽ നിയമിതനായാൽ ആറ് വർഷത്തേക്ക് സേവനം അനുഷ്ഠിക്കും

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →