ഡല്‍ഹി: യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ആശാ വർക്കർമാരുടെ വേതനം വർധിപ്പിക്കുമെന്നും അർഹിക്കുന്ന ആദരവും അംഗീകാരവും അവർക്ക് ഉറപ്പാക്കുമെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.കേരള സർക്കാർ ആശാ വർക്കർമാരെ നിശബ്ദരാക്കാൻ ശ്രമിക്കുകയാണെന്്ന പ്രിയങ്ക ഗാന്ധി ആരോപിച്ചു
കോവിഡ് കാലത്ത് സ്വന്തം ജീവൻ പണയപ്പെടുത്തി പോരാടിയവരാണ്.
ആശാ വർക്കർമാർ പൊതുജനാരോഗ്യ സംവിധാനത്തിന്‍റെ ഏറ്റവും വലിയ ശക്തികളില്‍ ഒന്നാണ്. കോവിഡ് കാലത്ത് സ്വന്തം ജീവൻ പണയപ്പെടുത്തി പോരാടിയവരാണ്. അതിനാല്‍ അവർക്ക് അർഹമായ ആദരം നല്‍കണമെന്നും അവരെ പ്രോത്സാഹിപ്പിക്കണമെന്നും അവര്‍ പറഞ്ഞു. ആശാ വർക്കർമാർക്ക് തുച്ഛമായ ഓണറേറിയമായ ₹7000 മാത്രമാണ് ലഭിക്കുന്നതെന്നും, കർണാടകയിലും തെലങ്കാനയിലും ലഭിക്കുന്നതിനേക്കാള്‍ ഇത് വളരെ കുറവാണെന്നും പ്രിയങ്ക ഗാന്ധി വിമര്‍ശിച്ചു

