.
ഖാര്‍ത്തും | സുഡാനിൽ സൈനിക വിമാനം തകർന്നുവീണുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 46 ആയി. ഉദ്യോഗസ്ഥരും സാധാരണക്കാരും ഉൾപ്പെടെയാണ് തലസ്ഥാനമായ ഖാർത്തൂമിന്റെ പ്രാന്തപ്രദേശത്തുണ്ടായ അപകടത്തിൽ മരിച്ചത്. അപകടത്തിൽ പരുക്കേറ്റ 10 പേരുടെ നില ഗുരുതരമാണ്.
വിമാനം തകർന്നുവീണ പ്രദേശത്തെ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു
ഗ്രേറ്റർ ഖാർത്തൂമിന്റെ ഭാഗമായ ഓംദുര്‍മാനിലെ ഏറ്റവും വലിയ സൈനിക കേന്ദ്രങ്ങളിലൊന്നായ വാദി സെയ്ദ്ന വ്യോമതാവളത്തിന് സമീപം ഫെബ്രുവരി 25 ചൊവ്വാഴ്ച വൈകിട്ടായിരുന്നു അപകടം നടന്നത്. തലസ്ഥാനമായ ഖാർത്തൂമിന്റെ സഹോദര നഗരമായ ഓംദുർമാനിന് വടക്ക് വാദി സെയ്ദ്ന വ്യോമതാവളത്തിൽ നിന്ന് പറന്നുയരുന്നതിനിടെയാണ് വിമാനം തകർന്നത്. അപകടത്തെത്തുടർന്ന് ഒംദുര്മാനിൽ കനത്ത പുകയും പൊടിപടലങ്ങളും പരന്ന് വലിയ സ്‌ഫോടനങ്ങൾ ഉണ്ടായതായി പ്രദേശവാസികൾ പറഞ്ഞു. വിമാനം തകർന്നുവീണ പ്രദേശത്തെ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായും ദൃക്സാക്ഷികൾ അറിയിച്ചു. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം അഗ്‌നിശമന സേന സ്ഥലത്തെ തീ നിയന്ത്രണ വിധേയമാക്കി.
വിമാനം പറന്നുയരുന്നതിനിടെയാണ് ഈ അപകടം സംഭവിച്ചത്. .
സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് അറിയുന്നത്. കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളിൽ വടക്കുകിഴക്കൻ ആഫ്രിക്കൻ രാജ്യത്തുണ്ടായ ഏറ്റവും മാരകമായ വിമാനാപകടങ്ങളിലൊന്നാണ് ഇത്. വിമാനം പറന്നുയരുന്നതിനിടെയാണ് ഈ അപകടം സംഭവിച്ചതെന്ന് സൈന്യം വ്യക്തമാക്കി..

