തിരുവനന്തപുരം : ആശാ വർക്കർമാരുടെ മഹാസംഗമം ഫെബ്രുവരി 15 ന് സെക്രട്ടറിയേറ്റിന് മുന്നിൽ. ഇന്ന് നടക്കുന്ന മഹാസംഗമത്തില്‍ ആയിരം ആശാ വർക്കർമാരും കുടുംബാംഗങ്ങളും പൊതുജനങ്ങളും പങ്കെടുക്കും. ആശാവർക്കർമാരുടെ രാപ്പകല്‍ സമരം ഇന്ന് ആറാം ദിവസത്തിലേക്ക്. കടക്കുകയാണ്.
പൊതുജനങ്ങളുടെയും ആരോഗ്യ മേഖലയുടെയും ശക്തമായ പിന്തുണ
ഗാന്ധിയൻ, എം.പി.മത്തായി സംഗമം ഉദ്ഘാടനം ചെയ്യും. വിവിധ സ്ഥലങ്ങളില്‍ ആശാ വർക്കർമാർ ജോലി ബഹിഷ്കരിക്കുന്നതായി അസോസിയേഷൻ സംസ്ഥാനവൈസ് പ്രസിഡന്റ് എസ്. മിനി പറഞ്ഞു. രമേശ് ചെന്നിത്തല, എം.എല്‍.എമാരായ കെ.കെ. രമ, പി. സി. വിഷ്ണുനാഥ്, എം.വിൻസന്റ്, മുൻ എം.എല്‍.എ ജോസഫ് എം. പുതുശ്ശേരി, സി.എം.പി നേതാവ് സി.പി ജോണ്‍, ജനകീയ പ്രതിരോധസമിതി സംസ്ഥാന കമ്മിറ്റി അംഗം ബി.കെ രാജഗോപാല്‍ തുടങ്ങിയവർ ഐക്യദാർഢ്യം അർപ്പിച്ചു. പൊതുജനങ്ങളുടെയും ആരോഗ്യ മേഖലയുടെയും ശക്തമായ പിന്തുണയാണ് സമരത്തിന് ലഭിക്കുന്നതെന്ന് കണ്‍വീനർ എം.എ.ബിന്ദു പറഞ്ഞു

