മുൻ രാഷ്‌ട്രപതി പ്രണബ് മുഖർജിയുടെ മകൻ അഭിജിത് മുഖർജി കോണ്‍ഗ്രസില്‍ മടങ്ങിയെത്തി

കല്‍ക്കത്ത: നാലു വർഷം തൃണമൂല്‍ കോണ്‍ഗ്രസില്‍ പ്രവർത്തിച്ചശേഷം, മുൻ രാഷ്‌ട്രപതി പ്രണബ് മുഖർജിയുടെ മകൻ അഭിജിത് മുഖർജി കോണ്‍ഗ്രസില്‍ തിരികെയെത്തി. 2021 ജൂലൈയിലാണ് ഇദ്ദേഹം കോണ്‍ഗ്രസ് വിട്ടത്. ഫെബ്രുവരി 12 ന് കോല്‍ക്കത്തയിലെ പാർട്ടി ആസ്ഥാനത്തു നടന്ന ചടങ്ങില്‍, ബംഗാളിന്‍റെ ചുമതലയുള്ള എഐസിസി നേതാവ് ഗുലാം അഹമ്മദ് മിർ ആണ് അഭിജിത്തിന് കോണ്‍ഗ്രസ് അംഗത്വം നല്കിയത്.

2011ല്‍ കോണ്‍ഗ്രസില്‍ ചേർന്ന അഭിജിത്, ആ വർഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നല്‍ഹാതി മണ്ഡലത്തില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ടു. പ്രണബ് മുഖർജി രാഷ്‌ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന് നടന്ന ജംഗിപ്പുർ ഉപതെരഞ്ഞെടുപ്പില്‍ അഭിജിത് കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിച്ചു. 2014ലും ഇദ്ദേഹം ജംഗിപ്പുരില്‍ വിജയം ആവർത്തിച്ചു.തൃണമൂല്‍ കോണ്‍ഗ്രസിലായിരുന്നപ്പോള്‍ ഇദ്ദേഹത്തിന് പ്രത്യേക റോളൊന്നും ഉണ്ടായിരുന്നില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →