ഡല്‍ഹി: മഹാത്മ ഗാന്ധിയുടെ 77-ാം രക്തസാക്ഷിത്വ ദിനത്തില്‍ സ്മരണാഞ്ജലി അര്‍പ്പിച്ച് രാജ്യം. രാഷ്ട്രപതി ദ്രൗപദി മുര്‍മു, ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, മനോഹര്‍ ലാല്‍ ഖട്ടാര്‍ ഉള്‍പ്പെടെയുള്ളവര്‍ രാജ്ഘട്ടിലെ ഗാന്ധി സ്മാരകത്തിലെത്തി പ്രണാമമര്‍പ്പിച്ചു. രണ്ട് മിനിറ്റ് നേരം മൗനപ്രാര്‍ഥനയും നടത്തി.
ബാപ്പുവിന്റെ ആദര്‍ശങ്ങള്‍ ഒരു വികസിത ഇന്ത്യ കെട്ടിപ്പടുക്കാന്‍ നമ്മെ പ്രചോദിപ്പിക്കുന്നു
വികസിത ഇന്ത്യ കെട്ടിപ്പടുക്കാന്‍ മഹാത്മ ഗാന്ധിയുടെ ആദര്‍ശങ്ങള്‍ നമ്മെ പ്രചോദിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ബാപ്പുവിന് ആദരാഞ്ജലികള്‍. അദ്ദേഹത്തിന്റെ ആദര്‍ശങ്ങള്‍ ഒരു വികസിത ഇന്ത്യ കെട്ടിപ്പടുക്കാന്‍ നമ്മെ പ്രചോദിപ്പിക്കുന്നു. നമ്മുടെ രാജ്യത്തിനു വേണ്ടി രക്തസാക്ഷികളായ എല്ലാവര്‍ക്കും താന്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും അവരുടെ സേവനത്തെയും ത്യാഗങ്ങളെയും സ്മരിക്കുകയും ചെയ്യുന്നുവെന്ന് മോദി എക്‌സില്‍ കുറിച്ചു
.മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ശുചിത്വം, സ്വാശ്രയത്വം, ഗ്രാമങ്ങളുടെ ശാക്തികരണം തുടങ്ങിയ അദ്ദേഹത്തിന്റെ ചിന്തകള്‍ ഇന്ത്യക്കാര്‍ക്ക് പ്രചോദനമാണെന്ന് ഷാ പറഞ്ഞു. 1948 ജനുവരി 30ന്, ബിര്‍ല ഹൗസില്‍ വെച്ച് നാഥുറാം വിനായക് ഗോഡ്സെയുടെ വെടിയേറ്റാണ് മഹാത്മാഗാന്ധി കൊല്ലപ്പെട്ടത്