തിരുവനന്തപുരം : നെയ്യാറ്റിന്‍കരയില്‍ ഗോപന്‍സ്വാമിയുടെ മരണത്തില്‍ ദുരൂഹത അവസാനിച്ചിട്ടില്ല. കുടുംബത്തെ വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. സ്വാഭാവിക മരണമാണെന്ന് വിലയിരുത്താനായിട്ടില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
മരണ കാരണം വ്യക്തമായിട്ടില്ല
ആന്തരിക അവയവങ്ങളുടെ പരിശോധനാ ഫലം ലഭ്യമായാല്‍ മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂ. ഗോപന്‍സ്വാമിയുടെ മൃതദേഹം ജനുവരി 17ന് സംസ്‌കരിക്കും. വൈകീട്ട് മൂന്നു മണിക്ക് ശേഷമാണ് ചടങ്ങ് നടത്തുകയെന്ന് മകന്‍ അറിയിച്ചു
