ടിബറ്റില്‍ ഭൂചലനം; മരണസംഖ്യ 126 ആയി, 200-ഓളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട്

.ടിബറ്റ് : ടിബറ്റില്‍ ഒരു മണിക്കൂറിനുള്ളില്‍ തുടർച്ചയായുണ്ടായ ആറ് ഭൂചലനങ്ങളില്‍ മരണസംഖ്യ 126 ആയി. റിക്ടർ സ്കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തിയത് ഉള്‍പ്പെടെ ആറ് ഭൂചലനങ്ങളാണ് തുടർച്ചയായി ഉണ്ടായത്.തുടക്കത്തില്‍ ആളപായം കുറവാണെന്നായിരുന്നു റിപ്പോർട്ട്. എന്നാല്‍, രക്ഷാപ്രവർത്തകർ നടത്തിയ വ്യാപക പരിശോധനകളില്‍ നിരവധി മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിന് സമീപം നിരവധി കെട്ടിടങ്ങള്‍ തകർന്നുവീണതായും 200-ഓളം പേർക്ക് പരിക്കേറ്റതായും വിവരമുണ്ട്.

ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.

ഇന്ത്യ, നേപ്പാള്‍, ഭൂട്ടാൻ എന്നിവിടങ്ങളില്‍ ഭൂകമ്പം അനുഭവപ്പെട്ടു. ദില്ലി-എൻസിആറിലും ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും ബീഹാറിൻ്റെ തലസ്ഥാനമായ പട്‌നയിലും വടക്കൻ മേഖലയിലെ ഒന്നിലധികം സ്ഥലങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടിരുന്നു. പശ്ചിമ ബംഗാളിലും അസം ഉള്‍പ്പെടെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.

ഇന്ത്യ അനുശോചനം രേഖപ്പെടുത്തി.

ടിബറ്റിലുണ്ടായ വിനാശകരമായ ഭൂകമ്പത്തില്‍ ഇന്ത്യ അനുശോചനം രേഖപ്പെടുത്തി. ഇന്ത്യയിലെ ജനങ്ങളുടെ ചിന്തകളും പ്രാർത്ഥനകളും ഭൂകമ്പത്തിന്റെ ഇരകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഒപ്പമുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീർ ജയ്‌സ്വാള്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →